Home MORE LOCAL BODIES മൂവാറ്റുപുഴ നഗരസഭയിൽ ജോയ്‌സ് മേരി ആന്റണി അധികാരമേറ്റു

മൂവാറ്റുപുഴ നഗരസഭയിൽ ജോയ്‌സ് മേരി ആന്റണി അധികാരമേറ്റു

0

മൂവാറ്റുപുഴ നഗഗസഭയുടെ 13-ാംമത് ചെയർപേഴ്‌സണായി ജോയ്‌സ് മേരി ആന്റണി അധികാരമേറ്റു. ജാതി- മത – രാഷ്ട്രീയ പക്ഷമില്ലാതെ നഗര പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് ജോയ്‌സ് മേരി ആന്റണി
30 അംഗ ഭരണ സമിതിയിൽ ജോയ്‌സ് മേരി ആന്റണിക്ക്
20 വോട്ടും എതിരായി മത്സരിച്ച എൽ.ഡി.എഫിലെ രജനി ടീച്ചർക്ക് ഏഴ് വോട്ടും ലഭിച്ചു. സ്വതന്ത്രയായി മത്സരിച്ച രാജശ്രീ രാജുവിന് മൂന്ന്് വോട്ടും ലഭിച്ചു.

ഒന്നാം വാർഡിൽനിന്ന് കോൺഗ്രസ് വിമതനായി ജയിച്ച കെ.കെ. സൂബൈർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. യു.ഡി.എഫിന് ഉജ്ജ്വല വിജയം ലഭിച്ച നഗരസഭയിൽ സത്യപ്രതിജ്ഞ ചടങ്ങിൽ ഡോ. മാത്യുകുഴലനാടൻ എംഎൽഎ, മുൻ എം.എൽ. എം ജോസഫ് വാഴയ്ക്കൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം. അബ്ദുൽ മജീദ്, കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ.എം. സലിം, മുൻ ചെയർമാൻ പി.പി. എൽദോസ്, പി.എം. അമീർ അലി, സാബൂജോൺ മാറാടി, അഡ്വ. ഷൈസൺ പി. മാങ്കുഴ, അഡ്വ. വർഗീസ് മാത്യു, പി.എം. ഏലിയാസ്, പി.എ. ബഷീർ, അബ്ദുൽ സലാം കെ.എ. ജില്ലാ പഞ്ചായത്ത് മെമ്പർ മാത്യുസ് വർക്കി, കെ.കെ. സിദ്ദീഖ്, തുടങ്ങി യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളും, നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version