Home LOCAL NEWS KOTHAMANGALAM എം.എ കോളേജിൽ ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു

എം.എ കോളേജിൽ ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു

0
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, മുംബൈ നാഷണൽ അസോസിയേഷൻ ഫോർ അപ്ലിക്കേഷൻ ഓഫ്‌ റേഡിയോ ഐസോടോപ്സ് ആന്റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രി (NAARRI) യുമായി ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. റേഡിയേഷൻ മേഖലയിലെ ദീർഘകാല അനുഭവസമ്പത്തും വൈദഗ്ധ്യവുമുള്ള പ്രമുഖരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ലഭിക്കുന്ന അറിവിനേക്കാൾ ഏറെ പ്രാധാന്യമുള്ളതാണ് ഇത്തരം നേരിട്ടുള്ള ആശയവിനിമയങ്ങളും അനുഭവങ്ങൾ പങ്കുവെക്കലുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂക്ലിയർ സയൻസ് മേഖലയിലെ വിവിധ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ ഈ സെമിനാർ ഉപയുക്തമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ അസോസിയേഷൻ ഫോർ അപ്ലിക്കേഷൻ ഓഫ്‌ റേഡിയോ ഐസോടോപ്സ് ആന്റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രി പ്രസിഡൻറ് ഡോ. എസ്. കെ. ശ്രീവാസ്തവ മുഖ്യ പ്രഭാഷണം നടത്തി.കാൻസർ ചികിത്സയിൽ റേഡിയേഷൻ ഓങ്കോളജിയുടെ പങ്ക്, റേഡിയേഷൻ ഓങ്കോളജിയിലെ നൂതന മുന്നേറ്റങ്ങളും ഭാവി സാധ്യതകളും എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. മഞ്ജു കുര്യൻ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചു. നാരി സെക്രട്ടറി പി. ജെ. ചാണ്ടി, വൈസ് പ്രസിഡൻറ് എസ്. കെ. മൽഹോത്ര, സെമിനാർ കൺവീനർമാരായ ജസ്സി ജെ. , ഡോ. ജ്യോതി പി. ആർ. എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു . രാജ്യത്തെ വിവിധ ഗവേഷണകേന്ദ്രങ്ങൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്നായി ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെ മുന്നൂറോളം വിദ്യാർത്ഥികൾ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

റേഡിയേഷന്റെയും, റേഡിയോ ഐസോടോപ്പുകളുടെയും വിവിധ മേഖലകളിലെ പ്രയോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും, ശാസ്ത്രീയമായ അറിവും ധാരണയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സെമിനാറിന്റെ പ്രധാന ലക്ഷ്യം. കോളേജിലെ ഫിസിക്സ്, കെമിസ്ട്രി, ഗ്രീൻ ഹൈഡ്രജൻ എനർജി വകുപ്പുകളുടെ ആഭ്യമുഖ്യത്തിലാണ് സെമിനാർ നടത്തുന്നത്. ഇന്ത്യ ഗവൺമെന്റിന്റെ ആറ്റോമിക് എനർജി വകുപ്പിന് കീഴിലുള്ള ബോർഡ് ഓഫ് റിസർച്ച് ഇൻ ന്യൂക്ലിയാർ സയൻസ്, അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version