മൂവാറ്റുപുഴ : എറണാകുളം ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ ഇക്കുറി തിരഞ്ഞെടുപ്പ് പോരാട്ടം ശ്രദ്ദേയമാകുന്നത് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയുടെ സ്ഥാനാർഥിത്വമാണ്. തുടർച്ചയായി യു.ഡി.എഫ് ജയിക്കുന്ന ഡിവിഷൻ ഇക്കുറി കൈവിടാതെ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് മുബാസിനെ പോരിനിറക്കിയിരിക്കുന്നത്.
കെ.എസ്.യുവിന്റെ സംഘടനാചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയാണ് മുബാസ്. മുവാറ്റുപുഴ നിർമ്മല കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, കാലടി സംസ്‌കൃത സർവകലാശാല യൂണിവേഴ്‌സിറ്റി കൗൺസിലർ , കെ.എസ്.യു പെരുമ്പാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുള്ള മുബാസ് വിദ്യാർഥി- യുവജന രംഗത്ത്് തീപ്പൊരി നേതാവാണ്
ബികോം ബിരുദവും എം.എസ്.ഡബ്ല്യു ബിരുദാനന്തര ബിരുദവുമുണ്ട്. നിലവിൽ ഇന്ദിരാഗാന്ധി ലോ കോളേജിൽ വിദ്യാർത്ഥിയാണ്. കലാലയ രാഷ്ട്രീയത്തിൽ തിളങ്ങിനില്കുന്ന മുബാസിന്റെ കന്നിയങ്കത്തിനാണ് തുടക്കംകുറിച്ചിരിക്കുന്നത്. സാധാരണ കുടുംബത്തിൽ ജനിച്ചു തന്നെ എറണാകുളം ജില്ലാ പോലുള്ള യുഡിഎഫിന്റെ ഉരുക്ക് കോട്ടയിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ പാർട്ടി നൽകിയ അവസരത്തെ തികഞ്ഞ നന്ദിയോടെയും അഭിമാനത്തോടെയുമാണ് കാണുന്നതെന്ന് മുബാസ് പറഞ്ഞു.
