Home LOCAL NEWS ERNAKULAM മുബാസ് ഓടക്കാലിക്ക് മിന്നുന്ന ജയം

മുബാസ് ഓടക്കാലിക്ക് മിന്നുന്ന ജയം

മുബാസിനെ കൈവിടാതെ പുല്ലുവഴി : ഉജ്ജ്വല വിജയം നേടിയ മൂബാസിനെ യു.ഡി.എഫ് പ്രവർത്തകർ തോളിലേറ്റി ആഹ്‌ളാദിക്കുന്നു.

പെരുമ്പാവൂർ : കനത്ത പോരാട്ടം നടന്ന ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ മുബാസ് ഓടക്കാലിക്ക് മിന്നുന്ന വിജയം. 2320 വോട്ടിന്റെ ഭൂരിപക്ഷത്തനാണ് മുബാസ് വിജക്കൊടി പാറിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൽ 20629 വോട്ട് മുബാസ് നേടി. എതിർ സ്ഥാനാർഥി അജയകുമാർ എൻ.പി. 18309 വോട്ടും, ബിജെപി സ്ഥാനാർഥി എം.പി. ജയ്‌സൺ 5435 വോട്ടും നേടി.

കെ.എസ്.യുവിന്റെ സംഘടനാചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയാണ് മുബാസ്. മുവാറ്റുപുഴ നിർമ്മല കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, കാലടി സംസ്‌കൃത സർവകലാശാല യൂണിവേഴ്സിറ്റി കൗൺസിലർ , കെ.എസ്.യു പെരുമ്പാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്്. ബികോം ബിരുദവും എം.എസ്.ഡബ്ല്യു ബിരുദാനന്തര ബിരുദവുമുണ്ട്. നിലവിൽ ഇന്ദിരാഗാന്ധി ലോ കോളേജിൽ വിദ്യാർത്ഥിയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version