Home LOCAL NEWS മുസ്ലിം ലീഗ് മുളവൂര്‍ ഡിവിഷന്‍ റാലിയും, കുടുംബ സംഗമവും തിങ്കളാഴ്ച

മുസ്ലിം ലീഗ് മുളവൂര്‍ ഡിവിഷന്‍ റാലിയും, കുടുംബ സംഗമവും തിങ്കളാഴ്ച

വിളംബര റാലി ഞായറാഴ്ച

മൂവാറ്റുപുഴ : മുസ്ലിം ലീഗ് മുളവൂര്‍ ഡിവിഷന്‍ റാലിയും കുടുംബ സംഗമവും ഒക്ടോബര്‍ 20 ന് തിങ്കളാഴ്ച വൈകിട്ട് മുളവൂരില്‍ നടക്കും.

വൈകിട്ട് മുന്നിന് പൊന്നിരിക്കപ്പറമ്പില്‍നിന്ന് റാലി ആരംഭിക്കുന്ന റാലി ചിറപ്പടിയില്‍ സമാപിക്കും. സീതിഗാര്‍ഡനില്‍ നടക്കുന്ന കുടുംബ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മയില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തും. ഡീന്‍ കുര്യാക്കോസ് എം.പി., മാത്യുകുഴല്‍നാടന്‍ എം.എല്‍.എ, തുടങ്ങിയവര്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ പ്രചരണാർഥം ഞായറാഴ്ച വൈകിട്ട് നാലിന് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന വിളംബര റാലി പെരുമറ്റത്ത് നിന്ന് ആരംഭിക്കുമെന്ന് യൂത്ത് ലീഗ് ഡിവിഷൻ ഭാരവാഹികൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version