Thursday, May 16, 2024

മഹാരാഷ്ട്രയിൽ എൻ.സി.പി പിളർത്തി അജിത് പവാർ ബിജെപി സഖ്യത്തിൽ ; ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Social media share

മുംബൈ: നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻ.സി.പിയെ പിളർത്തിയ അജിത് പവാർ എൻ.ഡി.എ മുന്നണിയിൽ. ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു. 53 എൻ.സി.പി എംഎൽഎ മാരിൽ 29 എംഎൽഎ മാർ ഒപ്പിട്ട കത്ത് അജിത് പവാർ ഹാജരാക്കി. 40 എംഎൽഎ മാരുടെ പിന്തുണയുണ്ടെന്ന്് അജിത് പവാർ അവകാശപ്പെട്ടു.

അജിത് പവാറിനൊപ്പമുള്ള എട്ട് എൻ.സി.പി എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ധർമ റാവു അ?ത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്‌റിഫ്,ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
ഞായറാഴ്ച രാവിലെ മുംബൈയിലെ വസതിയിൽ അജിത് പവാർ മുതിർന്ന എം.എൽ.എമാരുടെ യോഗം വിളിച്ചിരുന്നു.

തുടർന്ന്ഉച്ചയോടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രാജ്ഭവനിലെത്തി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അതിനു പിന്നാലെയാണ് എൻസിപിയെയും പ്രതിപക്ഷ മഹാസഖ്യത്തെയും ഞെട്ടിച്ച് കൂറുമാറ്റം.
2022 ജൂൺ 29 നാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിയെന്ന (എം.വി.എ) പ്രതിപക്ഷ സഖ്യത്തിലെ മുഖ്യകക്ഷിയായ ശിവസേനയെ പിളർത്തി 40 എം എൽ എമാരുമായി ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായത്. .ഇ്‌പ്പോൾ എൻ.സി.പിയെയും പിളർത്തി മഹാരാഷ്ട്രയിൽ ആധിപത്യം ഉറപ്പിച്ചു. ശരദ് പവാറിന്റെ മകളും എൻ.സി.പി നേതാവുമായ സുപ്രിയ സുലെയെ പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിയതിലെ അമർഷവും ബിജെപി ഓഫറും ചേർ്ന്നതോടെയാണ് അജിത് പവാർ മറുകണ്ടം ചാടിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles