LATEST NEWS

Related Posts

NEWSKERALA'ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനം'; പാർട്ടി വിട്ട് പത്മജ വേണുഗോപാൽ

‘ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനം’; പാർട്ടി വിട്ട് പത്മജ വേണുഗോപാൽ

തിരുവനന്തപുരം: ബിജെപി വിട്ട് പത്മജ വേണുഗോപാൽ. ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നുവെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുകയാണെന്നും പത്മജ പ്രതികരിച്ചു. ബിജെപിയുടെ ആശയങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് പാർട്ടിയിൽ ചേർന്നതെന്നും എടുത്തുചാട്ടമായിപ്പോയെന്നും പത്മജ പറഞ്ഞു. തന്റെ രാജിക്കാര്യം ആദ്യം അറിയിച്ചത് സഹോദരനും കോൺഗ്രസ് നേതാവുമായ കെ. മുരളീധരനെയാണെന്നും അവർ വ്യക്തമാക്കി.

പദവികൾ ലഭിക്കാത്തതല്ല രാജിക്ക് കാരണമെന്നും ബിജെപി തനിക്ക് യാതൊരു വാഗ്ദാനവും നൽകിയിരുന്നില്ലെന്നും പത്മജ പറഞ്ഞു. കോൺഗ്രസിൽ ചേരുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പത്മജ അറിയിച്ചു.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here