Home LOCAL NEWS പായിപ്ര സർവീസ് സഹകരണ ബാങ്ക് : നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്

പായിപ്ര സർവീസ് സഹകരണ ബാങ്ക് : നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്

0


ഉദ്ഘാടനം : കെ. രാധാകൃഷ്ണൻ എം.പി നിർവഹിക്കും

മൂവാറ്റുപുഴ : പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പർ 679) ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കെ.രാധാകൃഷ്ണൻ എം.പി. നിർവഹിക്കും. നവീകരിച്ച കൗണ്ടർ ഉദ്ഘാടനം

നവീകരിച്ച് കൗണ്ടർ ഉദ്ഘാടനം ഗോപി കോട്ടമുറിയ്ക്കൽ (കേരള ബാങ്ക് മുൻ പ്രസിഡന്റ്), സ്ഥാപക പ്രസിഡന്റിന്റെ ഫോട്ടോ അനാഛാദനവും, ആദ്യകാല അംഗങ്ങളെ ആദരിക്കലും പി.ആർ.മുരളീധരൻ (എ.പി.വർക്കി മിഷൻ ഹോസ്പിറ്റൽ ചെയർമാൻ),
കോ-ഓപ്പ് മാർട്ട് ഉദ്ഘാടനം പി.എം.ഇസ്മയിൽ ( കൺസ്യൂമർ ഫെഡ് ചെയർമാൻ) എന്നിവർ നിർവഹിക്കും. കെ.എസ്. രങ്കേഷ് (ബാങ്ക് പ്രസിഡൻറ്) അദ്ധ്യക്ഷത വഹിക്കും. കെ.പി. ഫസൽ (ബാങ്ക് വൈസ് പ്രസിഡന്റ്) സ്വാഗതം പറയും
സീനത്ത് അസീസ് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), നെജി ഷാനവാസ് ു മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ്) മാത്യൂസ് വർക്കി (ജില്ലാ പഞ്ചായത്ത് മെമ്പർ ), ജയ്‌മോൻ യു.ചെറിയാൻ (അസി. രജിസ്ട്രാർ. മൂവാറ്റുപുഴ), ശാലിനി വി.ആർ. (കെ.എസ്. സംസ്ഥാന ട്രഷറർ) തുടങ്ങി ജനപ്രതിനിധികളും, രാഷ്ട്രീയ സാമൂഹ്യനേതാക്കളും പങ്കെടുക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version