Home LOCAL NEWS കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ച പോലീസുകാരെ ആദരിച്ചു

കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ച പോലീസുകാരെ ആദരിച്ചു

മൂവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളിയിൽ കഴിഞ്ഞദിവസം കിണറിൽ വീണ നാലുവയസ്സുകാരനെ രക്ഷപെടുത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.
എസ്.ഐ. അതുൽ പ്രേം ഉണ്ണി, എ.എസ്‌ഐ ഷിനു കെ.എസ്. സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത് രാജൻ, നാട്ടുകാരൻ അബ്ദുള്ള കൈമല, എന്നിവരെയാണ് ആദരിച്ചത്.

advt exide

പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി കൂട്ടായ്മയാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
സെൻട്രൽ ജുമാമസ്ജിദ് ് പ്രസിഡന്റ് പി.എ. ബഷീർ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ നൗഷാദ് പി.എ. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ് ഖാൻ, സിപിഎം ബ്രാഞ്ച് സെക്രട്ടറി അലി പുതിയിടത്ത് റിയാസ് ഇലവൻകുടി എന്നിവർ പ്രസംഗിച്ചു.
പൂഞ്ചേരി താന്നിച്ചുവട്ടിൽ ഷിഹാബിന്റെ മകൻ സിയാനെയാണ് കഴിഞ്ഞ തിങ്കളാഴ്ച പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version