Home NEWS പുടിന് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാം; സ്വാഗതം ചെയ്ത് ഡൊണാൾഡ് ട്രംപ്

പുടിന് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാം; സ്വാഗതം ചെയ്ത് ഡൊണാൾഡ് ട്രംപ്

0

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് അടുത്ത മാസം അമേരിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിൻ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

ഡിസംബർ 14, 15 തീയതികളിൽ ഫ്ലോറിഡയിലെ മിയാമിയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കുമോയെന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ അദ്ദേഹം എത്തിയാൽ സന്തോഷമുണ്ടാകുമെന്നും ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

അതേസമയം, പുടിന്റെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ക്രെംലിൻ അറിയിച്ചത്. ട്രംപുമായി ചർച്ച ചെയ്തശേഷം പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് പുടിനും നേരത്തെ വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version