Home NEWS KERALA മഹാപ്രളയം അഴിമതിയുടെ സൃഷ്ടി ;കലാശക്കൊട്ട് ദിനത്തിൽ മാത്യുകുഴൽനാടന്റെ ബോംബ്

മഹാപ്രളയം അഴിമതിയുടെ സൃഷ്ടി ;കലാശക്കൊട്ട് ദിനത്തിൽ മാത്യുകുഴൽനാടന്റെ ബോംബ്

mathew kuzhalnadan


മൂവാറ്റുപുഴ : 2018 മഹാപ്രളയം അഴിമതിയുടെ ഭാഗമായുള്ള മനുഷ്യനിർമിതമാണെന്ന് മാത്യുകുഴൽനാടൻ എംഎൽഎ

തെളിവായി നിലവിൽ വൈദ്യുതി വകുപ്പ് മന്ത്രിയായ കെ.കൃഷ്ണൻകുട്ടിയുടെ ശബ്ദ രേഖ പുറത്തുവിട്ടു. അന്ന് ജലസേചന മന്ത്രിയായിരുന്ന മാത്യു ടി. തോമസ്, ചീഫ് എൻജിനീയർ എന്നിവർക്കെതിരെ പരാമർശം അടങ്ങുന്ന ശബ്ദ രേഖയാണ് മാത്യുകുഴൽ നാടൻ പുറത്തുവിട്ടത്. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് മേരിമാതായെന്ന കരാർ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറയുന്നു. ഇതിൽ മാത്യു ടി തോമസിന് പങ്കുണ്ടെന്ന് ശബ്ദ രേഖ സൂചിപ്പിക്കുന്നു.

‘തോട്ടപ്പള്ളി സ്പിൽവേ ഒരുമാസം മുമ്പ് തുറക്കേണ്ടതാണ്. അത് തുറന്നാൽ താഴെയുള്ള മണൽത്തിട്ട് വെള്ളംകൊണ്ടുപോകും. മേരിമാതായെന്ന കരാർ കമ്പനിയാണ് കരാർ എടുത്തത്. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്കാണ് അത് കൊടുത്തത്. മറിച്ചുവിറ്റാൽ 2,000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എഞ്ചിനീയറും മാത്യു ടി തോമസും ചേർന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട’, ശബ്ദസന്ദേശത്തിൽ പറയുന്നു.

ശബ്ദരേഖ കേൾക്കാം

https://www.malanaduvartha.com/wp-content/uploads/2026/04/WhatsApp-Video-2026-04-07-at-09.54.55.mp4

പമ്പയ്ക്ക് മുകളിൽ മണിയാർ പ്രൊജക്ട് ഉണ്ട്. ഇറിഗേഷൻ പ്രൊജക്ട് ആണ്. അതിന്റെ മുകളിൽ ഇലക്ട്രിസിറ്റിയുടെ പ്രൊജക്ട് ഉണ്ട്. അതിൽ നിന്നും കറണ്ട് എടുക്കുന്നത് സ്വകാര്യകമ്പനിയാണ്. മണിയാറിൽ വെള്ളം നിറയ്ക്കാറില്ല. ഇത്തവണ കരാറുകാരന് വേണ്ടി ഷട്ടർ ഇട്ട് വെള്ളം നിറച്ചു. ഗതികേടിന് മരം വീണ് അവിടെ ക്രോസ് ആയി കിടന്നു. വലിക്കാൻ പറ്റാണ്ടായി. ഇത് തുറക്കണോ തുറക്കണ്ടയോ എന്നെല്ലാം ഡിസാസ്റ്റർ മാനേജ്മെന്റ് സെക്രട്ടറിയാണ്. വെള്ളം ഓവറായി വന്നപ്പോൾ അടിയിൽ തുറന്നാണ് ചെങ്ങന്നൂരും ഇവിടെയെല്ലാം നശിക്കാൻ കാരണം എന്നും കെ കൃഷ്ണൻകുട്ടി ശബ്ദസന്ദേശത്തിൽ പറയുന്നു.

മാത്യുടി. തോമസിനെ മാറ്റി 2018 – 20 കാലത്ത് കെ. കൃഷ്ണൻകുട്ടി ജലസേചന മന്ത്രിസ്ഥാനം വഹിച്ചിരുന്നു. കരിമണൽ ലോബിക്ക് വേണ്ടിയാണ് കേരളത്തിൽ പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതമാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. പഴയ ശബ്ദ രേഖയാണ് പുറത്തുവന്നിരിക്കുന്നത്. കലാശക്കൊട്ട് ദിനത്തിൽ മാത്യുകുഴൽനാടൻ സർക്കാരിനെതിരെ പൊട്ടിച്ച് ബോം വലിയ ചർച്ചയായി മാറിയിട്ടുണ്ട്്.

ഇതിനിടെ തോട്ടാപ്പിള്ളി സ്പിൽവേ വർക്കും തോട്ടാപ്പിള്ളി കരിമണൽഖനനവുമായി മേരിമാതാ കൺസ്ട്രഷൻ കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കമ്പനി ഡയറക്ടർ പ്രസ്താവിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version