LATEST NEWS

Related Posts

MORELOCAL BODIESവാളകത്ത് രജിത സുധാകരന്‍ പ്രസിഡന്റ്, ജിജോ പാപ്പാലി വൈസ്- പ്രസിഡന്റ്.

വാളകത്ത് രജിത സുധാകരന്‍ പ്രസിഡന്റ്, ജിജോ പാപ്പാലി വൈസ്- പ്രസിഡന്റ്.

മൂവാറ്റുപുഴ : വാളകം പഞ്ചായത്തില്‍ രജിത സുധാകരനെ പ്രസിഡന്റായും, ജിജോ പാപ്പാലിയെ വൈസ്- പ്രസിഡന്റ്ായും തിരഞ്ഞെടുത്തു. നാലാം വാര്‍ഡില്‍നിന്ന് ജയിച്ച് രജിത സുധാകരന്‍ നാലാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ മൂന്നു വര്‍ഷം വൈസ്- പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റിഎക്സിക്യൂട്ടീവ് അംഗമാണ് രജിത സുധാകരന്‍.
രണ്ടാം വാര്‍ഡില്‍ നിന്ന് ജയിച്ച ജിജോ പാപ്പാലി വൈസ് – പ്രസിഡന്റാകുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് ബ്ളോക്ക് ജനറല്‍ സെക്രട്ടറിയാണ് ജിജോ പാപ്പാലി. ഐ.എന്‍.ടി.യു.സി മണ്ഡം പ്രസിഡന്റുമാണ്
രജിത സുധാകരന് 9 വോട്ടും, എതിരായി മത്സരിച്ച ശാന്ത ബാബുവിന് അഞ്ച് വോട്ടും ലഭിച്ചു. യു.ഡി.എഫിന്റെ വോട്ട് അസാധുവായി. ജിജോ പാപ്പാലിക്ക് 10 വോട്ടും എതിരായി മത്സരിച്ച മഞ്ജു ബിനോയിക്ക് അഞ്ച് വോട്ടും ലഭിച്ചു.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.