മൂവാറ്റുപുഴ : വാളകം പഞ്ചായത്തില്‍ രജിത സുധാകരനെ പ്രസിഡന്റായും, ജിജോ പാപ്പാലിയെ വൈസ്- പ്രസിഡന്റ്ായും തിരഞ്ഞെടുത്തു. നാലാം വാര്‍ഡില്‍നിന്ന് ജയിച്ച് രജിത സുധാകരന്‍ നാലാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ മൂന്നു വര്‍ഷം വൈസ്- പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റിഎക്സിക്യൂട്ടീവ് അംഗമാണ് രജിത സുധാകരന്‍.
രണ്ടാം വാര്‍ഡില്‍ നിന്ന് ജയിച്ച ജിജോ പാപ്പാലി വൈസ് – പ്രസിഡന്റാകുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് ബ്ളോക്ക് ജനറല്‍ സെക്രട്ടറിയാണ് ജിജോ പാപ്പാലി. ഐ.എന്‍.ടി.യു.സി മണ്ഡം പ്രസിഡന്റുമാണ്
രജിത സുധാകരന് 9 വോട്ടും, എതിരായി മത്സരിച്ച ശാന്ത ബാബുവിന് അഞ്ച് വോട്ടും ലഭിച്ചു. യു.ഡി.എഫിന്റെ വോട്ട് അസാധുവായി. ജിജോ പാപ്പാലിക്ക് 10 വോട്ടും എതിരായി മത്സരിച്ച മഞ്ജു ബിനോയിക്ക് അഞ്ച് വോട്ടും ലഭിച്ചു.
