Home LOCAL NEWS കലാ- സാംസ്‌കാരിക മേഖലയുടെ പുരോഗതിക്ക് പ്രത്യേക പരിഗണന നല്കും : ജോയ്‌സ് മേരി ആന്റണി

കലാ- സാംസ്‌കാരിക മേഖലയുടെ പുരോഗതിക്ക് പ്രത്യേക പരിഗണന നല്കും : ജോയ്‌സ് മേരി ആന്റണി

0

മൂവാറ്റുപുഴ : കലാ- സാംസ്‌കാരിക മേഖലയുടെ പുരോഗതിക്ക് പ്രത്യേക പരിഗണ നല്കുമെന്ന് നഗരസഭ അദ്ധ്യക്ഷ ജോയ്‌സ് മേരി ആന്റണി പറഞ്ഞു. കലാകേന്ദ്ര ഫൈൻ ആർട്‌സ് സൊസൈറ്റി സംഘടിപ്പിച്ച് നൃത്ത വിദ്യാർഥികളുടെ അരങ്ങേറ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
നിർമ്മല ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാകേന്ദ്ര പ്രസിഡണ്ട് ടി.സി. ജോർജ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ജിനു ആന്റണി മടേക്കൽ, പ്രിൻസിപ്പാൾ വർഗീസ് മണ്ണത്തൂർ, മ്യൂസിക് ടീച്ചർ കെ.എസ് സുഗമ എന്നിവർ പ്രസംഗിച്ചു. നൃത്ത അധ്യാപിക ഐശ്വര്യ ജോസ് നേതൃത്വം നൽകി. 18 നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റം ആണ് നടന്നത്

ഇതോടൊപ്പം ലൈറ്റ് മ്യൂസിക് ആന്റ് സിനിമാറ്റിക്സ് ഡാൻസ്, മെലഡീസ് ഓർക്കസ്ട്ര കലൂർക്കാട് അവതരിപ്പിച്ച ഗാനമേളയും നടത്തി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version