പാലക്കാട് : മലപ്പുറത്ത് നിന്ന് വിനോദയാത്രപോയ അധ്യാപകരും കുടുംബവും സഞ്ചരിച്ച മിനിവാന്‍ അപകടത്തില്‍പ്പെട്ട 10 പേര് മരിച്ചു. മൂന്നുപേരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംഭവം. 13-ാം ഹെയര്‍പിന്‍ വളവില്‍ നിന്നും നിയന്ത്രണം വിട്ട ട്രാവലര്‍ ഒന്‍പതാം വളവിലേക്കാണ് വീണത്. വാഹനം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവർ അടക്കം 13 പേരാണ് ട്രാവലറിൽ ഉണ്ടായിരുന്നുവെന്ന് അറിയുന്നത്
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും പോയ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. വാല്‍പ്പാറ സന്ദര്‍ശനം കഴിഞ്ഞ് പൊള്ളാച്ചിവഴി തിരിച്ചുവരവെയാണ് ദാരുണമായ സംഭവം

