Home DISTRICT NEWS ALAPPUZHA ആലപ്പുഴയിയില്‍ വടിവാളുമായി രണ്ട് പേർ പിടിയില്‍

ആലപ്പുഴയിയില്‍ വടിവാളുമായി രണ്ട് പേർ പിടിയില്‍

ആലപ്പുഴ: ആലപ്പുഴയിയില്‍ വടിവാളുമായി രണ്ട് പേർ പിടിയില്‍. മണ്ണഞ്ചേരി അമ്പലക്കടവില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് മാരകായുധവുമായി സംഘം പിടിയിലായത്.സുമേഷ് എന്ന ബിറ്റു, ശ്രീനാഥ് എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ കൊല്ലപ്പെട്ട പ്രദേശത്ത് സംശയാസ്പദമായി കണ്ട ഇവരെ നാട്ടുകാർ ഓടിച്ചിട്ടുപിടികൂടുകയായിരുന്നു. പിന്നീട് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു

സംഘ് പരിവാറിന്റെ സജീവ പ്രവർത്തകരാണ് പിടിയിലായതെന്നു നാട്ടുകാർ പറയുന്നു. സംസ്ഥാനത്തെ വീണ്ടും കലുഷിതമാക്കാനുള്ള ആര്‍എസ്എസ്സ് ഗൂഢാലോചനയുടെ ഭാഗമാണ് വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സംഘം എത്തിയതെന്നും സംഭവത്തില്‍ പോലിസ് കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും എസ്ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജയരാജ് ആവശ്യപ്പെട്ടു.

Exit mobile version