Home NEWS കരുനാഗപ്പള്ളിപോലീസ് സ്റ്റേഷനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും.

കരുനാഗപ്പള്ളിപോലീസ് സ്റ്റേഷനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും.

0

കരുനാഗപ്പള്ളിപോലീസ് സ്റ്റേഷന് വേണ്ടി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.

കരുനാഗപ്പള്ളി :ഏ.സി.പി ഓഫീസിനും, പോലീസ് സ്റ്റേഷനും വേണ്ടി നിർമിച്ച പുതിയ കെട്ടിട സമുച്ചയം 2026 ജനുവരി 24 ശനിയാഴ്ച നാളെ രാവിലെ 11:00 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. സി.ആർ. മഹേഷ് എം. എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ആമുഖപ്രഭാഷണവും മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ മുഖ്യപ്രഭാഷണവും നടത്തും. എം.പിമാരായ കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ. ലതാദേവി എന്നിവർ മുഖ്യാതിഥികളാവും. കൂടാതെ മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കളും പങ്കെടുക്കുന്നതാണ്.
ദേശീയപാത വികസന ഭാഗമായി പൊളിച്ചുമാറ്റപ്പെട്ട പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് പകരമായാണ് പുതിയ ഏ.സി.പി ഓഫീസും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിട സമുച്ഛയവും നിർമ്മിച്ചത്. നിലവിലുള്ള പോലീസ് സ്റ്റേഷന് സമീപം പുതുതായി നിർമിച്ച കൺട്രോൾ സ്റ്റേഷന് തെക്കുഭാഗത്തായി സംസ്ഥാന സർക്കാർ ഫണ്ടിൽ നിന്നും മൂന്നു കോടി എഴുപത്തിയൊന്ന് ലക്ഷം രൂപ ഉപയോഗിച്ച് കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ 10544 സ്ക്വയർ ഫീറ്റിൽ രണ്ടു നിലകളിലായാണ് പുതിയ സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. താഴത്തെ നില പൂർണമായും സ്റ്റേഷൻ ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുക. ഒന്നാം നിലയിലാണ് ഏ.സി.പി ഓഫീസും മറ്റു സംവിധാനങ്ങളും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version