Home NEWS CRIME NEWS അന്യസംസ്ഥാനക്കാരായ മോഷ്ടാക്കൾ അറസ്‌റ്റിൽ

അന്യസംസ്ഥാനക്കാരായ മോഷ്ടാക്കൾ അറസ്‌റ്റിൽ

0

അന്യസംസ്ഥാനക്കാരായ മോഷ്ടാക്കൾ അറസ്‌റ്റിൽ. ആസ്സാം സ്വദേശികളായ സെയ്ഫുൾ ഇസ്ലാം (53), അനാർ ഹുസൈൻ (37) എന്നിവരെയാണ്നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വള്ളുവള്ളി ഭാഗത്തുള്ള ടൂ വീലർ വർക്ക് ഷോപ്പിൽ ശനിയാഴ്ച രാവിലെ ആക്രി സാധനങ്ങൾ എടുക്കാൻ വന്ന ഇവർ ആക്രി സാധനങ്ങളോടൊപ്പം ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിക്കുകയായിരുന്നു. വാണിയക്കാട് ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. മോഷണ കേസുകളിൽ അന്വേഷണം ഊർജിതമാക്കാൻ ജില്ലാ പോലീസ് മേധാവി  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. മോഷ്ടാക്കളെ പിടികൂടിയ സംഘത്തിൽ എസ് ഐ മാരായ ബി.ശ്രീജിത്, പി.അഖിൽ, എസ് സി പി ഒ മാരായ സിൻ്റോ ജോയ്, സജിത്ത്, സി പി ഒ ലിജോ ഫിലിപ്പ് എന്നിവരാണ് ഉണ്ടായിരുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version