രാജ്യം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു അയ്യങ്കാളി – അനിൽ എസ് കല്ലേലിഭാഗം
കരുനാഗപ്പള്ളി: രാജ്യം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ് മഹാത്മ അയ്യങ്കാളിയെന്ന് കൊല്ലം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അമീർ അനിൽ എസ് കല്ലേലിഭാഗം പ്രസ്താവിച്ചു.
ഡോ. ബി ആർ അംബേദ്കർ സ്റ്റഡി സെൻറർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയും മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനാഘോഷ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു. അദ്ദേഹം സംസാരിക്കുകയായിരുന്നു. കേരളത്തിൽ വന്ന സ്വാമി വിവേകാനന്ദൻ കേരളം ഒരു ഭ്രാന്താലയമാണ് എന്ന് പറഞ്ഞത്
ആ കാലഘട്ടത്തിൽ നിലനിന്ന ജാതി വ്യവസ്ഥയും അയിത്തവും കണ്ടുകൊണ്ടാണ്. ആ നാടിനെ ഈ കാണുന്ന രൂപത്തിലേക്ക് ശ്രദ്ധിച്ചത് മഹാത്മ അയ്യങ്കാളിയുടെ പോരാട്ടങ്ങൾ ആയിരുന്നു. ഇന്നും ആ പോരാട്ടങ്ങൾക്ക് പ്രസക്തിയുണ്ട് അദ്ദേഹത്തിൻ്റെ ദർശനങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനം ആയിരിക്കണം നമ്മളെല്ലാവരും ചെയ്യേണ്ടതെന്നും അനിൽ എസ് കല്ലേലിഭാഗം പറഞ്ഞു. ട്രസ്റ്റ് പ്രസിഡൻ്റ് ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഏർപ്പെടുത്തിയ മഹാത്മ അയ്യങ്കാളി അവാർഡ് നേതാവും പന്മന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ അഡ്വ.ഐ യൂസുഫ് കുഞ്ഞിന് മുതിർന്ന നേതാവും യു ഡി എഫ് കൊല്ലം ജില്ല ചെയർമാനുമായ കെ.സി രാജൻ സമ്മാനിച്ചു. തോമസ് അൽഫോൺസ് (കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് )മുഹമ്മദ് ഹുസൈൻ (ജീവകാരുണ്യ പ്രവർത്തകൻ) എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ ജി രവി, എം അൻസാർ, അഡ്വ. കെ ഇ ജവാദ്, പനക്കുളങ്ങര സുരേഷ്, അഡ്വ.ബി ബിനു, ബി മോഹൻദാസ്, ചൂളൂർ ഷാനി, മുനമ്പത്ത് ഷിഹാബ്, എസ് ജയകുമാർ, സുഭാഷ് ബോസ്, മുഹമ്മദ് മുസ്തഫ, ആർ സനജൻ, കൊണ്ടോടിയിൽ മണികണ്ഠൻ, അജി ലൗ ലാൻഡ്, സി വി സന്തോഷ് കുമാർ, റോസ് ആനന്ദ്, ശംഭു വേണുഗോപാൽ, ഫഹദ് തറയിൽ, മോളി എസ്, അനില ബോബൻ, സോമ, ഡോളി, സജീത എന്നിവർ പ്രസംഗിച്ചു. വിനയ് ഭാസിൻ അവതരിപ്പിച്ച ഡിജെയും നടന്നു.


