ലോക മാതൃദിനാചരണം
കരുനാഗപ്പള്ളി: കോഴിക്കോട് സൈക്കിൾ ഗ്രാമത്തിൻ്റെ ആഭിമുഖ്യത്തിൽ ലോക മാതൃ ദിനാചരണം നടത്തി. പോച്ചയിൽ സുലേഖാബി വി യെ സൈക്കിൾ ഗ്രാമം സ്ഥാപകനും രക്ഷാധികാരിയുമായ മുനമ്പത്ത് ഷിഹാബും പുതു വിട്ടിൽ ഐഷാ ബിവി യെ സൈക്കിൾഗ്രാമം വൈസ് ചെയർമാൻ നാസർ പോച്ചയിലും വസതികളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. മാതാവ് ഈ ലോകത്ത് വച്ച് കാണപ്പെട്ട ദൈവമാണെന്നും ഒരോ മനുഷ്യനെയും ഒൻപത് മാസം ഗർഭം ചുമന്ന് നൊന്തു പ്രസവിച്ച അമ്മമാരെ ഈ ലോകത്ത് ജീവിച്ചിരിക്കുമ്പോൾ മക്കൾ അവർക്ക് സേവനം ചെയ്യുകയും പരിചരിക്കയും ആദരിക്കുകയും ചെയ്യേണ്ടതാണ് ലോകമാതൃദിനത്തിൻ്റെ സന്ദേശമായി സമൂഹം ഏറ്റെടുക്കേണ്ടതെന്ന് ദിനാചരണം ഉദ്ഘാടനചെയ്തു കൊണ്ട് മുനമ്പത്ത് ഷിഹാബ് ഓർമ്മിച്ചു. സൈക്കിൾ ഗ്രാമം വൈസ് ചെയർമാൻ നാസർ പോച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി ബാബു ,നാസർ അ മ്പീത്തറ, റഷീദ് പുതുവീട്ടിൽ, അമ്പുവി ളലത്തീഫ് , സുൽഫിക്കർ ചാലയ്യത്ത്, നൗഷാദ് തേവറ, സജീവ് പോച്ചയിൽ, ലത്തീഫ് പുതുവീട് എന്നിവർ സന്നിഹിതരായിരുന്നു.
