Thursday, May 16, 2024

ഇരു ചക്ര വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍

Social media share

പെരുമ്പാവൂര്‍ : ഇരു ചക്ര വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. തണ്ടേക്കാട് കിഴക്കന്‍ വീട്ടില്‍ മുഹമ്മദ് റിസ്വാന്‍ (33) ആണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സ്‌കൂട്ടറുകള്‍ മോഷണം നടത്തിയത്.

പെരുമ്പാവൂര്‍ സെന്റ് മേരീസ് പള്ളി, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കെ.എസ്.ഇ.ബി പരിസരം എന്നിവിടങ്ങളില്‍ നിന്നാണ് മോഷണം നടത്തിയത്.
മോഷണം നടത്തിയ സ്‌കൂട്ടറുകള്‍ പോലീസ് കണ്ടെടുത്തു. വില്പന നടത്തി ആര്‍ഭാട ജീവിതം നടത്തുന്നതിനാണ് മോഷ്ടിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എ.എസ്.പി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐമാരായ ജോസി.എം.ജോണ്‍സന്‍ സാബു.കെ.പോള്‍, കെ.എസ്.ബിനോയ്, എസ്.സി.പി.ഒ പി.എ.അബ്ദുല്‍ മനാഫ്, സി.പി.ഒ മാരായ എം.ബി.സുബൈര്‍, ജിഞ്ചു.കെ.മത്തായി, പി.എഫ്.ഷാജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles