Thursday, May 16, 2024

ഒഴുക്കില്‍പെട്ട 2 വയസ്സുകാരനെ രക്ഷപ്പെടുത്തിയ എം.ബി. വിജയനെ ആദരിച്ചു

Social media share

പെരുമ്പാവൂര്‍ പെരിയാര്‍വാലി കനാലില്‍ ഒഴുക്കില്‍പെട്ട 2 വയസ്സുകാരനെ രക്ഷപ്പെടുത്തിയ എം.ബി. വിജയനെ പെരുമ്പാവൂര്‍ കെഎസ്ഇബിഡബ്ല്യുഎ ഡിവിഷന്‍ കമ്മിറ്റി ആദരിച്ചു. തോമ്പ്രാകുടി വീട്ടില്‍ രതീഷ്‌ഐശ്വര്യ ദമ്പതികളുടെ മകന്‍ ഏകദന്താണ് വേങ്ങൂര്‍ കൈപ്പിള്ളിയില്‍ പെരിയാര്‍വാലി കനാലില്‍ വീണത്.

ടാപ്പിങ് തൊഴിലാളിയായ മുളവക്കുടി വീട്ടില്‍ വിജയന്‍ ഈ സമയം കടയില്‍ പോയി വീട്ടു സാധനങ്ങളുമായി മടങ്ങുകയായിരുന്നു. കുട്ടി ഒഴുകിപ്പോകുന്നതു കണ്ട് രക്ഷപ്പെടുത്തൂകയായിരൂന്നു. ചടങ്ങില്‍ വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശില്‍പ സുധീഷ്, അംഗം കെ.എസ്. ശശികല, കെഎസ്ഇബിഡബ്ല്യുഎ സംസ്ഥാന ഭാരവാഹി റജി മത്തായി, ഡിവിഷന്‍ സെക്രട്ടറി അശോക് എസ്. ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles