Home DISTRICT NEWS ERNAKULAM ഒഴിക്കിൽപെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കവെ പിതാവ് മുങ്ങിമരിച്ചു

ഒഴിക്കിൽപെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കവെ പിതാവ് മുങ്ങിമരിച്ചു

aby k aliyar
The father drowned while trying to save his estranged son

കോതമംഗലം : കുളിക്കുന്നതിനിടെ വെള്ളത്തിലെ ചുഴിയിൽപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കവെ പിതാവ് മുങ്ങിമരിച്ചു.ഇഞ്ചൂർ കുറുമാട്ടുകുടി അബി കെ.അലിയാർ 43 ആണ് മരിച്ചത്. പാലാ ഗവൺമെൻറ് പോളിടെക്‌നിക് ജീവനക്കാരനായിരുന്നു.

ഒഴുക്കിൽപെട്ട മകനെ നാട്ടുകാർ രക്ഷിച്ചു. 13 -ാം വിവാഹ വാർഷിക ദി കാത്തുനിൽക്കാതെ ഉറ്റവരെ തനിച്ചാക്കി അബി വിടപറഞ്ഞു. കോഴിപ്പിള്ളി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.കോഴിപിളളി ചെക്ക് ഡാമിന് സമീപമാണ് അപകടം. വിവാഹത്തിന്റെ 13 -ാം വാർഷിക ദിനത്തിലാണ് ദാരുണ സംഭവം.
13 വർഷങ്ങൾ പോയത് അറിയാതെ എന്ന കുറിപ്പോടെ ഭാര്യയും മക്കളും ഒത്തുള്ള ചിത്രം രാവിലെ അബി ഫേസ്ബുക്കിൽ രാവിലെ പോസ്‌ററ് ചെയ്തിരുന്നു. അബി പതിവായി കുളിക്കുന്ന കടവിലാണ് അപകടം. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അബിയും ചുഴിയിൽപെടുകയായിരുന്നു.

Exit mobile version