ഓച്ചിറയിൽ പാത നിർമ്മാണത്തിൽ ഭരണകൂട വീഴ്ച – രാജീവ് ചന്ദ്രശേഖർ
ഓച്ചിറ : ദേശീയപാത നിർമ്മാണ മേഖല ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. സമര സമിതി ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ അടക്കമുള്ള സമരസമിതി നേതാക്കളുമായും പ്രദേശവാസികളുമായും രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തിയതിന്റെ ഭാഗമായി പണിതുകൊണ്ടിരിക്കുന്ന അടിപ്പാത അശാസ്ത്രീയമാണെന്നും ഭാവിയിൽ ജനജീവിതത്തെയും മനുഷ്യ ജീവനും പ്രതികൂലമായി ബാധിക്കുമെന്നും ആക്ഷൻ കൗൺസിലിന്റെ ആവശ്യം തികച്ചും ന്യായമാണെന്നും പ്രാദേശിക ഭരണകൂടത്തിന്റെയും ജനപ്രതികളുടെയും ഭാഗത്ത് വലിയ വീഴ്ച ഉണ്ടായതായി അദ്ദേഹം അറിയിച്ചു.
ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടത് പ്രകാരം , പതിനായിരക്കണക്കിന് ജനങ്ങൾ ഒന്നിക്കുന്ന ഉത്സവങ്ങളുടെ നാടായ ഓച്ചിറയിൽ പില്ലർ എലിവേറ്റർ ഹൈവേ സ്ഥാപിക്കുന്നതിന് വേണ്ടിയും ഓച്ചിറ വലിയത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ ട്രാഫിക് സംവിധാനവും ഓച്ചിറ ക്ഷേത്ര ഗോപുരത്തിന് കിഴക്കുവശം കാണിക്ക വഞ്ചിക്ക് സമീപവും ഓച്ചിറ വടക്കേ ജുമാ മസ്ജിദിനു സമീപവും പെഡസ്ട്രിയൽ ക്രോസിംഗ് തയ്യാറാക്കുന്നതിന് വേണ്ടിയും കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപിസംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ്, സംസ്ഥാന സമിതി അംഗം മാലുമേൽ സുരേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജിതിൻ ദേവ്, സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് കുഞ്ഞ്, മധു കുന്നത്ത് , ബിനു തുടങ്ങിയവരും
പില്ലർ എലവേറ്റർ ഹൈവേ ആക്ഷൻ കൗൺസിൽ ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ , പ്രവീൺ പി, സുഭാഷ് ഗുരുനാഥൻ തറയിൽ, ഉണ്ണികൃഷ്ണൻ പോറ്റി, ഓച്ചിറ താഹ, ശിഹാബ് മേമന, ഷെറിൻ ഓച്ചിറ, സൈറസ് കുറ്റിയിൽ, ബിജു മാതിച്ചിനേത്ത് , സത്താർ ചേനല്ലൂർ, ലത്തീഫ ബീവി, രാജുമോൻ , ഇർഷാദ്, മഹമൂദ്, താഹ ഉസ്താദ്, കെ എസ് പുരം സത്താർ എന്നിവർ പങ്കെടുത്തു.
ഓച്ചിറയിൽ പാത നിർമ്മാണത്തിൽ ഭരണകൂട വീഴ്ച – രാജീവ് ചന്ദ്രശേഖർ


