പിറവം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പിറവം നിയോജക മണ്ഡലം യൂത്ത് വിംഗ് കൺവെൻഷനും ഭാരവാഹി തിരഞ്ഞെടുപ്പും രാമമംഗലം മർച്ചൻസ് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. സമിതി നിയോജകമണ്ഡലം പ്രസിഡണ്ട് പോൾ ലൂയീസിന്റെ അധ്യക്ഷതയിൽ വച്ച് നടന്ന കൺവെൻഷനിൽ ജില്ലാ പ്രസിഡണ്ട് പി.സി ജേക്കബ് , ജില്ലാ കൗൺസിൽ അംഗം .സി.. ജോൺ , രാമമംഗലം യൂണിറ്റ് പ്രസിഡന്റ് ജെയിംസ്,.മാത്യു , യൂത്ത് വിംഗ് എറണാകുളം ജില്ലാ സെക്രട്ടറി ശ്രീനാഥ് മംഗലത്ത് എന്നിവർ പങ്കെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പിറവം നിയോജകമണ്ഡലം യൂത്ത് വിംഗ് പ്രസിഡന്റായി സുരേഷ് കുമാർ.
സെക്രട്ടറിയായി ഡിനു തമ്പി എന്നിവരെ തിരഞ്ഞെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പിറവം നിയോജക മണ്ഡലം യൂത്ത് വിംഗ് ഭാരവാഹികൾ


