Top 5 This Week

Related Posts

കൊല്ലം പി. എം. ശ്രീ.കേന്ദ്രിയ വിദ്യാലയത്തിൽ അക്ഷരമരം ഒരുക്കി വിദ്യാർത്ഥികൾ .

കൊല്ലം പി. എം. ശ്രീ.കേന്ദ്രിയ വിദ്യാലയത്തിൽ അക്ഷരമരം ഒരുക്കി വിദ്യാർത്ഥികൾ

കൊല്ലം: കൊല്ലം പി. എം. ശ്രീ കേന്ദ്രിയ വിദ്യാലയത്തിൽ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ അക്ഷര മരമൊരുക്കി.
പ്രിൻസിപ്പൽ കുമാരമോഹൻ. ജി. യുടെ ആശയമാണ് ഇങ്ങനെഒരു അക്ഷരമരം ചുവരിൽ നിറയാൻ സാഹചര്യമൊരുക്കിയത്. മലയാള ഭാഷയോടുള്ള സ്നേഹവും വായനാശീലവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പരിപാടി വലിയപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. അക്ഷര മരത്തിൽ കരതലം പതിക്കുന്ന ചടങ്ങ് വിദ്യാർത്ഥി കൾക്കും അധ്യാപകർക്കും പുതിയ അനുഭവമായി.ചടങ്ങ്പ്രിൻസിപ്പൽകുമാര മോഹൻ. ജി. ഉദ്ഘാടനം ചെയ്തു. പ്രൈമറി വിഭാഗം ഹെഡ് മിസ്ട്രസ് ബീന ബാലകൃഷ്ണൻ, മലയാള മിഷൻ സ്കൂൾ കോർഡിനേറ്റർ ലതിക റാണി, മലയാളം അധ്യാപിക സൗമ്യ.എസ്, സ്കൂൾ കൗൺസിലർ ദേവിക മോഹൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles