ബോയ്സ് എച്ച്എസ്എസിൽ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം.
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്എസിലെ ഹയർ സെക്കൻ്ററി വിഭാഗം രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.വയോജന കമ്മീഷൻ ചെയർപേഴ്സൺ അഡ്വ കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷഹ്നനസിം മുൻകാല അധ്യാപകരെയും മികച്ച വിദ്യാർഥികളെയും ആദരിച്ചു. പിടിഎ പ്രസിഡണ്ട് എച്ച് എ സലാം അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ റെജി ഫോട്ടോപാർക്ക്, ഡോ പി മീന, കൗൺസിലർ എം അൻസാർ, സ്കൂൾ മാനേജർ എൽ ശ്രീലത, മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് വി പി ജയപ്രകാശ് മേനോൻ, പ്രിൻസിപ്പൽ ഐ വീണറാണി, പ്രഥമ അധ്യാപകരായ ടി സരിത, പി ശ്രീകല, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജി മോഹനകുമാർ, കമൽദാസ്, ദേവദാസ്, എസ് അനന്തൻ പിള്ള , പി മായാദേവി,ബിനു ബോസ്കോ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.


