കരുനാഗപ്പള്ളി: മൊബൈൽ ഫോണും പണവും അപഹരിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിപിടിയിൽ . ദേവികുളങ്ങര പ്രയാർ വടക്കേ ഷുക്കൂർ ലിഖാസ്( 46 )ആണ് കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ മാസം 29 ന് രാത്രിയിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നിരുന്ന മൈനാഗപ്പള്ളി സ്വദേശി സുനിൽ കുമാറിനെ ദേഹോപദ്രവം ഏൽപിച്ചു. ഫോണും അപഹരിച്ചുകൊണ്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ പിടികൂടിയിരുന്നു. തുടർന്ന് ഒളിവിൽ പോയിരുന്ന ഷുക്കൂറിനെ പോലീസ് സംഘം പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ എസ് ബി പ്രവീണീഷിൻ്റെ നേതൃത്വത്തിൽ എസ്ഐ മാരായ അഷിഖ്, സുജോ
എസ് സി പി ഒ മാരായ ഹാഷിം, ഷഫീഖ്, ജിഷ്ണു, പ്രശാന്ത് എന്നിവർ പങ്കെടുത്തു. സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മൊബൈൽ ഫോണും പണവും അപഹരിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിപിടിയിൽ

