Top 5 This Week

Related Posts

കുന്നത്തൂർ രാധാകൃഷ്ണന്റെ ‘പിൻകാഴ്ചകൾ’ പുസ്തക പ്രകാശനം ഇന്ന്

കോഴിക്കോട് : കുന്നത്തൂർ രാധാകൃഷ്ണൻ രചിച്ച പിൻകാഴ്ചകൾ എന്ന പുസ്തകം ഞായറാഴ്ച (02112025) വൈകിട്ട്് 5 ന് മേയർ ബീനഫിലിപ്പ് പ്രകാശനം ചെയ്യും.

എടക്കാട് യൂണിയന്‍ എ.എല്‍.പി. സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിആർ. സുധീഷ്, പ്രേംചന്ദ്, കൗൺസിലർ ടി. മുരളീധരൻ, തുടങ്ങിയവർ പങ്കെടുക്കും.

പിൻകാഴ്ചകൾ എന്ന കുറിപ്പുകൾ വർത്തമാനത്തിന്റെ കണ്ണും കാതും അടച്ചുപൂട്ടി ഭൂതകാലത്തെ ആലിംഗനംചെയ്തതിന്റെ ഫലമായി സംഭവിച്ചതാണെന്ന് കുന്നത്തൂർ രാധാകൃഷ്ണൻ പറയുന്നു.
പോയകാലത്ത് എന്തുസംഭവിച്ചു എന്ന് ഞാനാദ്യം ചോദിച്ചത് എന്നേക്കാൾ വളരെ പ്രായം കൂടിയ ഒരാളോടാണ്. അയാൾ പഴയ എടക്കാട് ഗ്രാമത്തിൽ കല്ലുവെട്ടി ഉപജീവനം കഴിച്ച ഒരു പട്ടിണിക്കാരനായിരുന്നു. വെയിലിനെ ഓലകൾ കൊണ്ട് മറച്ചു കൊണ്ട് അയാൾ കല്ലുകൾ വെട്ടി. ആ കല്ലുകൾ മനോഹരമായ വീടുകൾക്ക് ജന്മം നൽകി. എന്നാൽ അയാളുടെ വീട് മൺകൂരയായിരുന്നു. ചിലേടത്തുമാത്രം ഇഷ്ടിക പതിച്ച, വൈക്കോൽ മേഞ്ഞ കൂര. കല്ലുവാങ്ങി വീടുപണിയാൻ അയാൾക്കു സാമ്പത്തിക ശേഷിയില്ലായിരുന്നു.റേഷൻകടകളിലെ ദുർഗന്ധം വമിക്കുന്ന ‘ഇരുമ്പരി’ ( ഇപ്പോൾ റേഷൻകടകളിൽ അത്തരം അരിയില്ല) വാങ്ങി അയാളും കുടുംബവും പശിയടക്കി. ജീവിതം മുഴുവൻ പൊരുതി തോറ്റ അത്തരം മനുഷ്യർ ഒരു നീറ്റലായി പരിണമിച്ചു. ആ നീറ്റലിന്റെ അനന്തരഫലമാണ് പിൻകാഴ്ചകളെന്ന്് അദ്ദേഹം വിവരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles