Top 5 This Week

Related Posts

മൂവാറ്റുപുഴ നഗരസഭയിൽ യു.ഡി.എഫിന് സർവാധിപത്യം

മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയിൽ യു.ഡി.എഫിന് സർവാധിപത്യം. 30 അംഗ ഭരണ സമിതിയിൽ 19 പേർ ജയിച്ചു. എൽ.ഡി.എഫ് ഏഴ്, സ്വതന്ത്രർ മൂന്ന്. ബിജെപി – ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മൂവാറ്റുപുഴയുടെ ചരിത്രത്തിൽ യു.ഡി.എഫിന് ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇക്കുറി ലഭിച്ചിരിക്കുന്നത്.
ഒന്നാം വാർഡിൽ കോൺഗ്രസ് വിമതനായി മത്സരിച്ച സിറ്റിങ് കൗൺസിലർ കെ.കെ. സുബൈർ 31 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇവിടെ ഇടതുമുന്നണി സ്ഥാനാർഥി പി.കെ. ബാബുരാജ് മൂന്നാം സ്ഥാനത്ത് പോയി. മൂനീർ കെ.കെ. യു.ഡി.എഫ് ആണ് രണ്ടാം സ്ഥാനത്ത്

22 -ാം വാർഡിൽ കോൺഗ്രസ് വിമതനായി മത്സരിച്ച കെ.എസ്. ജയകൃഷ്ണനും, 20-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന രാജശ്രീ രാജുവും വിജയിച്ചു. 66 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയകൃഷ്ണൻ നായരുടെ വിജയം. വിജയൻ തട്ടായത്ത് എൽ.ഡി.എഫ് ആണ് രണ്ടാം സ്ഥാനത്ത്്. 122 വോട്ടിന്റെ ഭൂരിപക്ഷത്തനാണ് ജനറൽ വാർഡിൽ ഇരുമുന്നണികളെയും പരാജയപ്പെടുത്തി ജയശ്രീ രാജു വിജയം നേടിയത്.
നാലാം വാർഡിൽ സിപിഎം ഏരിയാ കമ്മിറ്റിയംഗം ആർ. രാകേഷ് മൂന്ന് വോട്ടിന് പരാജയപ്പെട്ടത് എൽ.ഡി.എഫിന് ആഘാതമായി. ബിജെപിയുടെ സിറ്റിങ് സീറ്റിൽ ജി. മനോജ് ആണ് ഇവിടെ വിജയിച്ചത്.

യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ജോയ്‌സ് മേരി ആന്റണി 176 വോട്ടിന്റെ ഭൂരിപക്ഷത്തിന് 24-ാം വാർഡിൽ നിന്നും, രജിത പി. 25 -ാം വാർഡിൽനിന്ന് 255 വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിച്ചു.
യു.ഡി.എഫിന്റെ അഭിമാന പോരാട്ടമായിരുന്ന ഒമ്പതാം വാർഡിൽ നിലവിൽ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ പി.എം. അബ്ദുൽ സലാം 22 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഫൗസിയ അലിയായിരുന്നു എതിരാളി.

മുന്നണികൾ നേടിയ സീറ്റുകൾ

യു.ഡി.എഫ്. – 19
എൽ. ഡി. എഫ്. – 7
എൻ. ഡി. എ. – 1
സ്വതന്ത്രർ – 3

ഇന്ത്യൻ നാഷണൽ കോൺഗ്രസ് – 13
മുസ്ലിം ലീഗ് – 3
കേരള കോൺഗ്രസ് – 1
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) – 6
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – 1
ഭാരതീയ ജനതാ പാർട്ടി – 1

വിജയിച്ച യു. ഡി. എഫ്. സ്ഥാനാർത്ഥികൾ

ഷഹ്ന മാഹിൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 3, തൃക്ക
ജെയ്‌സൺ തോട്ടത്തിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 5, മൂന്നുകണ്ടം
അസം ബീഗം (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 7, ഇലാഹിയ സ്‌ക്കൂൾ
ദീപ്തി വിപിൻ (മുസ്ലിം ലീഗ്) – 8, മാർക്കറ്റ്
അബ്ദുൾ സലാം പി. എം. (മുസ്ലിം ലീഗ്) – 9, തർബിയത്ത് സ്‌ക്കൂൾ
മുഹമ്മദ് ചെറുകപ്പിള്ളി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 10, എം. ഐ. ഇ. ടി. സ്‌ക്കൂൾ
സി. എം. ഷുക്കൂർ (മുസ്ലിം ലീഗ്) – 11,
നൗഫിയ മൈതീൻ – 13, മണിയംകുളം
ജാസ്മിൻ ഉമ്മർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 14, രണ്ടാർകര
എസ്. മജീദ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 15, ഈസ്റ്റ് ഹൈസ്‌ക്കൂൾ
സജി ചാത്തംകണ്ടം (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 16, മുനിസിപ്പൽ പാർക്ക്
മനു പോൾ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 17, പണ്ടരിമല
ഷെബീന ടി. ഇ. (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 18, പേട്ട
ഷിത റാണി തോമസ് (കേരള കോൺഗ്രസ്) – 19, താലൂക്ക് ഹോസ്പ്പിറ്റൽ
ജിനു ആന്റണി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 21, മോഡൽ ഹൈസ്‌ക്കൂൾ
ജോയ്‌സ് മേരി ആന്റണി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 24,
രജിത പി. 25, മൂവാറ്റുപുഴ ക്ലബ്ബ് , എസ്. എൻ. ഡി. പി. സ്‌ക്കൂൾ
ഷേർലി പൗലോസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 27, മുനിസിപ്പൽ വ്യവസായ പാർക്ക്
ബിസ്മി സാബിത്ത് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 30, വാഴപ്പിള്ളി വെസ്റ്റ്

വിജയിച്ച എൽ. ഡി. എഫ്. സ്ഥാനാർത്ഥികൾ

എൻ. എം. കിഷോർ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – മാർക്‌സിസ്റ്റ്) – 2, ജനശക്തി
മജീദ് മങ്ങാടൻ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – മാർക്‌സിസ്റ്റ്) – 6, മോളേക്കുടി
റബിൻസ് ടി. അലിയാർ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – മാർക്‌സിസ്റ്റ്) – 12, കിഴക്കേക്കര
സജി ടി. എ. (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) – 23, ഹൌസിംഗ് ബോർഡ്
അമ്പിളി ബിജു (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – മാർക്‌സിസ്റ്റ്) – 26, സംഗമം
രജനി സജീവ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – മാർക്‌സിസ്റ്റ്) – 28, ജെ. ബി. സ്‌കൂൾ
ജയ സുകു (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – മാർക്‌സിസ്റ്റ്) – 29, മിനി സിവിൽ സ്റ്റേഷൻ

വിജയിച്ച എൻ. ഡി. എ. സ്ഥാനാർത്ഥി

മനോജ് ജി. (ഭാരതീയ ജനതാ പാർട്ടി)

വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ

കെ. കെ. സുബൈർ – 1, വാഴപ്പിള്ളി സെൻട്രൽ
രാജശ്രീ രാജു – 20, മുനിസിപ്പൽ ഓഫീസ്
ജയകൃഷ്ണൻ നായർ – 22, മാറാടി യു. പി. സ്‌ക്കൂൾ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles