Top 5 This Week

Related Posts

മുളവൂരിൽ യു.ഡി. എഫിന് പൂർണാധിപത്യം

സീനത്ത് അസീസിന് റെക്കോഡ് ഭൂരിപക്ഷം

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്ത് മുളവൂർ മേഖലയിൽ യു.ഡി.എഫിന് ചരിത്ര വിജയം. ബ്‌ളോക്ക് പഞ്ചായത്ത് ഡിവിഷനും,ഏഴ് ഗ്രാമ പഞ്ചായത്ത് വാർഡുകളും കീഴടക്കി ഉജ്ജ്വല വിജയമാണ് യു.ഡി.എഫ് നേടിയത്.

ബ്‌ളോക്ക പഞ്ചായത്ത് മുളവൂർ ഡിവിഷനിൽ യു.ഡി.എഫ് ്‌സഥാനാർഥി സുലൈഖ മക്കാർ 1039 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സുലൈഖ മക്കാരിന് 5253 വോട്ടും, എതിർ സ്ഥാനാർഥി റംല അനസിന് 4214 വോട്ടും ലഭിച്ചു. സുഷമ രാജൻ ബിജെപി 517 വോട്ടും നേടി.

അഞ്ചാം വാർഡിൽ സീനത്ത് അസീസ് ( യു.ഡി.എഫ്) 627 വോട്ട് ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് സീനത്ത് കരസ്ഥമാക്കിയത്. സീനത്ത് അസീസ് 1020 നിഷ സുനിൽ എൽ.ഡി.എഫ് 393, സുമയ്യ അലി എസ്.ഡി.പി.ഐ- 85 ഇങ്ങനെയാണ് വോട്ട് നേടിയത്.

ആറാം വാർഡിൽ ബിസ്മി സലാം ത്രികോണ മത്സരത്തിൽ 41 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിസ്മി സലാം -614, ഐഷ അലിയാർ ബ്ളായിക്കുടി എൽ.ഡി.എഫ്-573 ജൂമൈല അബ്ദുൽ റഹ്‌മാൻ എസ്.ഡി.പി.ഐ- 201, സൗമ്യ രാജൻ ബിജെപി-25 വോട്ടും നേടി.

ഏഴാം വാർഡിൽ അബ്ദുൽ കരീം .കെ.എം. മിന്നുന്ന വിജയമാണ് നേടിയത്. ഇടതുപക്ഷത്തെ പ്രമുഖനായ ഒ.കെ. മുഹമ്മദിനെ 255 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫ്-832, എൽ.ഡി.എഫ്്- 577, സിജു അമ്പാട്ടുകുടി ബിജെപി- 77
റഹീം മുളവൂർ എസ്.ഡി.പി.ഐ- 24 ഇങ്ങനെയാണ് വോട്ട്് നില

എട്ടാം വാർഡിൽ മിനി എൽദോ 224 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫിലെ ഷാലിമ ഇബ്രാഹിമിനെ പരാജയപ്പെടുത്തി. മിനി എൽദോ 672. ഷാലിമ ഇബ്രാഹിം- 448, ലത ഉല്ലാസ് ബിജെപി -84 വോട്ട് ലഭിച്ചു.

കനത്ത മത്സരത്തിൽ ഒമ്പതാം വാർഡിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് യു.ഡിഎഫിലെ ജൂബി ബഷീർ വിജയിച്ചത്. ഭൂരിപക്ഷം ഏഴ് വോട്ട്. ജൂബി ബഷീർ- 688, ഫൗസിയ സഹീർ- 681 വോട്ടും നേടി.

മുസ്ലിം ലീഗ് വിമത സ്ഥാനാർഥി മത്സരരംഗത്തിറങ്ങിയതോടെ ത്രികോണ് മത്സരം നടന്ന 10-ാം വാർഡിൽ കേൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. അബൂബക്കർ 212 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയക്കൊടി പാറിച്ചു. മുസ്ലിം ലീഗ് വിമതൻ പി.എസ്. ഷറഫുദ്ധീൻ 438 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി. എൽ.ഡി എഫ് സ്ഥാനാർഥി പി.എ. മൈതീൻ 402 വോട്ട് നേടി മൂന്നാം സ്ഥാനത്ത് പോയി.

ശക്തമായ മത്സരം നടന്ന 11 -ാം വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. സിദ്ദീഖ് 46 വോട്ടിന് ജയിച്ചു. കെ.എച്ച് .സിദ്ധിക്ക് -698, രാജു കാരിമറ്റം എൽ.ഡി.എഫ് -652, പ്രവീൺ .വി .ജി. ബിജെപി- 98, ജോമോൻ വടയം സ്വതന്ത്രൻ- 60, നാസർ- 6, ഇങ്ങനെയാണ് വോട്ട് നില

VALAKAM,
എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles