Top 5 This Week

Related Posts

മാത്യുകുഴല്‍നാടന് പൈങ്ങോട്ടൂര്‍, പോത്താനിക്കാട് പഞ്ചായത്തില്‍ ഉജ്വല സ്വീകരണം

മുവാറ്റുപുഴ : യുഡിഎഫ് സ്ഥാനാര്‍ഥി മാത്യുകുഴല്‍നാടന് പൈങ്ങോട്ടൂര്‍, പോത്താനിക്കാട് പഞ്ചായത്തില്‍ ഉജ്വല സ്വീകരണം നല്കി.

പൈങ്ങോട്ടൂര്‍ ആയങ്കരയില്‍നിന്ന് ആരംഭിച്ച പര്യടനം കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തെ വീണ്ടെടുക്കാന്‍ ജനം ഈ പ്രാവശ്യം യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു.

സകല മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. വര്‍ഗീയതയെ കൂട്ടു പിടിച്ചാണ് എല്‍ഡിഎഫ് മുന്നോട്ട് പോകുന്നത്. ധൂര്‍ത്തും അഴിമതിയും മുഖമുദ്രയാക്കിയ സര്‍ക്കാരാണ് ഇതെന്നും വാഴക്കന്‍ കുറ്റപ്പെടുത്തി.

രാവിലെ ആയങ്കരയില്‍ നിന്നും ആരംഭിച്ച പര്യടനം പൈങ്ങോട്ടൂര്‍, കുളപ്പുറം, തെക്കേപുന്നമറ്റം, കടവൂര്‍, പനങ്കര, ഞാറക്കാട്, മണിപ്പാറ, ഇല്ലിച്ചോട്, നെടുവക്കാട്, ചാത്തമറ്റം സ്‌കൂള്‍ കവല, ഒറ്റക്കണ്ടം എന്നിവിടങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു തൃപ്പള്ളിക്കവലയില്‍ സമാപിച്ചു.

തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ പി.എം അമീര്‍ അലി അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, കെ.എം സലിം, കെ.എം അബ്ദുള്‍ മജീദ്, കെ.എം പരീത്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ഉല്ലാസ് തോമസ്, കെ.എം ഹസൈനാര്‍, സുഭാഷ് കടയ്‌ക്കോട്, സാബു ജോണ്‍, ഒ.എം സുബൈര്‍, ഷൈസന്‍ പി. മാങ്ങഴ, ബേബി ജോണ്‍, കെ.എം ജോര്‍ജ്, തോംസണ്‍ പീച്ചപ്പിള്ളി, ജേക്കബ് എരമംഗലത്ത്, ഷെജി ജേക്കബ്, ലുഷാദ് ഇബ്രാഹിം, മാണി പിട്ടാപ്പിള്ളില്‍, അരുണ്‍ ജോസഫ്, റോബിന്‍ എബ്രഹാം, പി.എ അജിംസ് എന്നിവര്‍ സംസാരിച്ചു

പോത്താനിക്കാട് പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥി പര്യടനം പറമ്പഞ്ചേരി പള്ളിത്താഴത്ത് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എം ഹസൈനാര്‍ പര്യടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സന്തോഷ് ഐസക് അധ്യക്ഷത വഹിച്ചു.

ആരിമറ്റം, പുളിന്താനം ജംഗഷന്‍, മാനിക്കപീടിക, തൃക്കേപ്പടി, കീപ്പനശ്ശേരിപീടിക, വാക്കത്തിപ്പാറ, പെരു നീര്‍, പാറയ്ക്കപീടിക, കോന്നന്‍പാറ, തായ്മറ്റം, കല്ലടപൂതപ്പാറ, മഠംപടി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പോത്താനിക്കാട് ടൗണില്‍ സമാപിച്ചു.

ഷാജി സി ജോണ്‍, ലോറന്‍സ് എബ്രഹാം, നിസാര്‍ പാലക്കന്‍, ജോസ് വര്‍ഗീസ്, സജി കെ വര്‍ഗീസ്, എന്‍ എം ജോസഫ്, കെവി കുര്യാക്കോസ്, ആശ ജിമ്മി എന്നിവര്‍ സംസാരിച്ചു.
പോത്താനിക്കാട് ടൗണില്‍ നടന്ന സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles