മൂവാറ്റുപുഴ : എൽഡിഎഫ് സ്ഥാനാർത്ഥി എൻഅരുൺ ആയവന ഗ്രാമപഞ്ചായത്തിലും, പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂരിലും പര്യടനം നടത്തി. രാവിലെ ആയവന ഗ്രാമപഞ്ചായത്തിലെ പേരാമംഗലത്ത് നിന്ന് ആരംഭിച്ച പര്യടനം മുൻ എംഎൽഎ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാലയളവിൽ കേരളത്തിന്റെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ച എൽഡിഎഫ് സർക്കാരിനെ കഷകർ നെഞ്ചിലേറ്റുമെന്നും ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പദ്ധതികളും കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ആനുകൂല്യങ്ങളും വോട്ടായി മാറുമെന്നും അരുൺ പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പുന്നമറ്റത്ത് സമാപിച്ചു.
പായിപ്ര ഗ്രാമപഞ്ചായത്തിലെ പെരുമറ്റത്ത് നിന്ന് ആരംഭിച്ച പര്യടനം മുളവൂർ മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നല്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനുപേർ സ്വീകരണത്തിൽ പങ്കാളികളായി.
ഞായറാഴ്ച ആരാധനാലയങ്ങൾ, വിവാഹ വീടുകൾ കേന്ദ്രികരിച്ച് സ്ഥാനാർത്ഥി പര്യടനം നടത്തും.

മൂവാറ്റുപുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എൻ അരുണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ വനിത സംഘടനകളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ റോഡ് ഷോയും വനിതാ അസംബ്ലിയും നടത്തി.
എസ്എൻഡിപി ജംഗ്ഷനിൽ നിന്ന് തുടങ്ങിയ റോഡ് ഷോ നെഹൃ പാർക്കിൽ സമാപിച്ചു.
തുടർന്ന് മേള ഓഡിറ്റോറിയത്തിൽ ചേർന്ന വനിത അസംബ്ലി മഹിള അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വി. അനിത ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം സീന ബോസ് അധ്യക്ഷയായി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എം.പി മുഖ്യ പ്രഭാഷണം നടതത്തി, വി ആർ ശാലിനി, ഷാലി ജയിൻ, സ്മിത ദിലീപ്, മേരി ജോർജ്, പി പി നിഷ, ജയ അരുൺകുമാർ, കിഷിത ജോർജ്, ശാന്തമ്മ പയസ്, അനിത റെജി, എൻ കെ പുഷ്പ, സൗമ്യ ദിനേശ് തുടങ്ങിയവർ സംസാരിച്ചു.



