മൂവാറ്റുപുഴ പോസ്റ്റോഫീസ് കവലയിലായിരുന്നു കലാശക്കൊട്ട്. നാല് മണിയോടെ ആരംഭിച്ച കലാശക്കൊട്ടില്‍ സ്ത്രീകളും കുട്ടികളും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെ ജനസഞ്ചയം പങ്കെടുത്തു.
മൂവാറ്റുപുഴയില്‍ വിജയം ഉറപ്പാണെന്ന് ഡോ. മാത്യുകുഴല്നാടന് പ്രഖ്യാപിച്ചു.
മെയ് നാലിന് ഇവിടെതന്നെ വിജയാരവവുമായി ഒത്തുകൂടാമെന്നും, പിണറായി വിജയന്റെ ഭരണം അവസാനിച്ചുവെന്നും മാത്യുകുഴല്നാടന് പ്രഖ്യാപിച്ചു. പിണറായി വിജയന് ബൈ ബൈ പറഞ്ഞ് മുദ്രാവാക്യം വിളിച്ചു കൊടുക്കുകയും ചെയ്തു.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ പ്രഭവ കേന്ദ്രമാണ് മൂവാറ്റുപുഴയാണെന്ന് വ്യക്തമാക്കി. ഒടുവില്‍ സ്വര്‍ണം കട്ടതാരപ്പാ.. എന്ന പാട്ട് പാടിയാണ് കലാശക്കൊട്ട് അവസാനിപ്പിച്ചത്.

