
സംസാരിക്കുന്നതിന് ആഗ്രഹിച്ചു, പക്ഷെ, വാക്കുകള് പുറത്തുവന്നില്ല, എന്നാല് സംഘാടകര്ക്കും ശ്രോതാക്കള്ക്കും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്നെ ഊര്ജ്ജമായിരുന്നു, സന്ദേശം വ്യക്തമായിരുന്നു. ജനാധിപത്യത്തിനുവേണ്ടി പൊരുതുന്ന ജനതയോടൊപ്പം ഞാനും ഉണ്ട്,
മൂവാറ്റുപുഴ : പ്രായം 77, ആരോഗ്യപരമായ പ്രശ്നമുണ്ട്. സംസാരിക്കുന്നതിന് പ്രയാസം ഉണ്ട്. എന്നിട്ടും ഡല്ഹി സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്നതിന് സാംസ്കാരിക പ്രവര്ത്തകര് ക്ഷണിച്ചപ്പോള് മധു അമ്പാട്ട് എത്തി. നാസ് ഓഡിറ്റോറിയത്തില് ചേര്ന്ന സാംസ്കാരിക പ്രവര്ത്തകരുടെ ഐക്യദാര്ഢ്യസദസ്സ് ഉദ്ഘാടനം ചെയ്യാനാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും എഴുത്തുകാരനുമായ മധു അമ്പാട്ട് എത്തിയത്.
വാക്കുകള് മുറിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ നിലപാടിന്റെ കരുത്തും പ്രതിബദ്ധതയും വിളിച്ചോതുന്നതായി. സംസാരിക്കുന്നതിന് ആഗ്രഹിച്ചു, പക്ഷെ, വാക്കുകള് പുറത്തുവന്നില്ല, എന്നാല് സംഘാടകര്ക്കും ശ്രോതാക്കള്ക്കും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്നെ ഊര്ജ്ജമായിരുന്നു, സന്ദേശം വ്യക്തമായിരുന്നു. ജനാധിപത്യത്തിനുവേണ്ടി പൊരുതുന്ന ജനതയോടൊപ്പം ഞാനും ഉണ്ട്,
ഇന്ത്യന് ചലച്ചിത്രരംഗത്തെ അതുല്യപ്രതിഭയായ മധു അമ്പാട്ട്് 9 ഭാഷകളിലായി 250 ലേറെ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. മൂന്നു തവണ മികച്ച ഛായാഗ്രാഗനുള്ള ദേശീയ പുരസ്കാരവും നാല് തവണ സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്്.
യോഗത്തിനുശേഷം സാംസ്കാരിക പ്രവര്ത്തകരോടൊപ്പം ചേര്്ന്ന് ചിത്രവും പകര്ത്തിയ ശേഷമാണ് മധു അമ്പാട്ട് പോയത്.

യോഗത്തില് നാസ് പ്രസിഡന്റ് പ്രൊഫ. ഡോ. വിന്സെന്റ് മാളിയേക്കല് അദ്ധ്യക്ഷത വഹിച്ചു.
പി.എസ്. എ.ലത്തീഫ് , എം .ഷാഹുല് ഹമീദ്, പ്രൊഫ. ജോയി മൈക്കിള്, ഷാജി പാലത്തിങ്കല്, അഡ്വ ജി. മോട്ടിലാല് ,പി.പി. എബ്രഹാം, ബെന്സി മണിത്തോട്ടം , പ്രകാശ് ശ്രീധര്, അബ്ദുള് സമദ് ,നസീര് അലിയാര് ,ജോര്ജ്ജ് വെട്ടിക്കുഴി, ഒ.എഐസക്ക്, പായിപ്ര കൃഷ്ണന് എന്നിവര് പ്രസംഗിച്ചു.




