30 ശതമാനം ലഹരി ഉപയോഗം കുറഞ്ഞതായി രമേശ് പിഷാരടി പറഞ്ഞു.
മുവാറ്റുപുഴ : സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന മയക്കുമരുന്ന് വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചു മുവാറ്റുപുഴ ബേ്ളോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വാക്കത്തോൺ ശ്രദ്ദേയമായി.
പേഴക്കാപ്പിള്ളി മുതൽ വാഴപ്പിള്ളി വരെയായിരുന്നു വാക്കത്തോൺ. ജനപ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങി നൂറുകണക്കിനുപേർ പരിപാടിയുടെ ഭാഗമായി.് സിനിമ താരവും പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
മനസ്സും ശരീരവും ബുദ്ധിയും മരവിച്ചു ആർക്കും വേണ്ടാത്ത ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുന്നതിനാണ് ലഹരി മാഫിയയുടെ ശ്രമമെന്ന് രമേശ് പിഷാരടി പറഞ്ഞു. കേരളത്തിലെ കോളജ് വിദ്യാർഥികളിൽ 36.8 ശതമാനം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ശീലമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് സിന്തറ്റിക്ക് ഡ്രഗുകളുടെ ഉപയോഗവും കൂടുതലായിരുന്നു. എന്നാൽ ഓപ്പറേഷൻ തൂഫാൻ പദ്ധതി നടപ്പിലാക്കിയതോടെ 30 ശതമാനം ലഹരി ഉപയോഗം കുറഞ്ഞതായി രമേശ് പിഷാരടി പറഞ്ഞു.
ഡീൻ കുര്യാക്കോസ് എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് വർക്കി, ഷെൽമി ജോൺസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജീമോൻ പോൾ, ടോമി തന്നിട്ടമാക്കേൽ, സാബു പൊതുർ, സീനത്ത് അസീസ്, രജിത സുധാകരൻ, സിനി മനോജ്, ഷാന്റി അബ്രഹാം,ജോജി ജോസ്, ടി എൻ സുനിൽ,സ്ഥിരം സമിതി അധ്യക്ഷരായ സുലേഖ മക്കാർ, ലിസി ജോളി, ജെയ്സ് ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാബു ജോൺ, സുഭാഷ് കടയ്ക്കോട്, പികെ മനോജ്, ബിന്ദു ജോർജ്, ജോഫി ആന്റണി, ഫൈസൽ വടക്കനേത്ത്, സഹീറ മജീദ്, ജോൺ കളമ്പുക്കാട്ടിൽ, മേഴ്സി ജോർജ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അബ്രഹാം തൃക്കളത്തൂർ എന്നിവർ പങ്കെടുത്തു

