LATEST NEWS

Related Posts

MOREEDUCATIONഎം.എ. കോളേജ് സപ്തതി ആഘോഷത്തിന് പ്രൗഢമായ സമാപനം; സമ്മേളനം മുഖ്യമന്ത്രി വി. ഡി സതീശൻ ഉദ്ഘാടനം...

എം.എ. കോളേജ് സപ്തതി ആഘോഷത്തിന് പ്രൗഢമായ സമാപനം; സമ്മേളനം മുഖ്യമന്ത്രി വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു

പിന്നിട്ട 70 വർഷങ്ങളിലെ അക്കാദമിക പാരമ്പര്യത്തിന്റെ പ്രൗഢിയും പുതിയ ഗവേഷണ മേഖലകളിലേക്കുള്ള മുന്നേറ്റത്തിന്റെ ആഘോഷവും കൂടിയായി സപ്തതി സമാപന സമ്മേളനം മാറി

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു.
അക്കാദമികരംഗവും തൊഴിൽമേഖലയും തമ്മിലുള്ള വിടവ് നികത്താൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച് നടന്ന യോഗത്തിൽ
കോളേജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
പുതുതായി ആരംഭിച്ച ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബി.എസ്.സി. ആക്ച്വറിയൽ സയൻസ്, ബി.എസ്.സി. മൈക്രോബയോളജി, എം.എസ്.സി. ഗ്രീൻ ഹൈഡ്രജൻ എനർജി എന്നീ കോഴ്‌സുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു .

കൂടാതെ സുവോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബോട്ടണി എന്നീ വിഭാഗങ്ങളിൽ പുതുതായി സ്ഥാപിതമായ ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവ്വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ആമുഖപ്രഭാഷണം നടത്തി. ഇടുക്കി എം.പി., അഡ്വ. ഡീൻ കുര്യാക്കോസ് , കോതമംഗലം എം.എൽ.എ., ഷിബു തെക്കുംപുറം, , ഉടുമ്പൻചോല എം.എൽ.എ സേനാപതി വേണു,കോളേജ് പ്രിൻസിപ്പൽ , ഡോ. മഞ്ജു കുര്യൻ,
വൈസ് പ്രിൻസിപ്പൽ , ഡോ. എബി പി. വർഗീസ് എന്നിവർ സംസാരിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here