LATEST NEWS

Related Posts

NEWSസൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം

സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം

റിയാദ് : ഹൂതികളുടെ ആക്രമണത്തിൽ റിയാദിലെ സാമ്പത്തിക മേഖലയിലെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹൂതികൾ വിക്ഷേപിച്ച മിസൈലുകൾ സൗദി നേതൃത്വത്തിലുള്ള സഖ്യസേന പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായും അധികൃതർ വ്യക്തമാക്കി. സൗദി അറേബ്യയുടെ സമ്പത്തികനിധിയായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) ആസ്ഥാനമായ കെട്ടിടത്തിനാണ് കേടുപാടുകൾ സംഭവിച്ചത്.  

ഇതിന് പിന്നാലെ ഹൂതികൾക്ക് തിരിച്ചടി നൽകിയതായി സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്. റിയാദിന് നേരെ നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തതായാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചത്.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here