LATEST NEWS

Related Posts

NEWSKERALAപത്മജ വേണുഗോപാലിന് പിന്നാലെ പത്മിനി തോമസും ബി.ജെ.പി വിടുന്നു.

പത്മജ വേണുഗോപാലിന് പിന്നാലെ പത്മിനി തോമസും ബി.ജെ.പി വിടുന്നു.

തിരുവനന്തപുരം: അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവുമായ പത്മിനി തോമസ് ബിജെപി വിടുന്നു. പത്മജ വേണുഗോപാലിന് പിന്നാലെയാണ് പത്മിനി തോമസും പാര്‍ട്ടി വിടുന്നത്. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. ‘ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പരിഗണിച്ചില്ല. പിന്നീടാണ് പാളയത്ത് മത്സരിക്കാന്‍ നിര്‍ത്തിയത്’: പത്മിനി പറയുന്നു.  ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് പത്മിനി. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പാളയം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പത്മിനി തോമസ് 2024ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും. 

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here