Home MORE LOCAL BODIES ആയവനയിൽ ജീമോൻ പോൾ പ്രസിഡന്റ് ആകും

ആയവനയിൽ ജീമോൻ പോൾ പ്രസിഡന്റ് ആകും

0

ജീമോൻ പോൾ മൂന്നാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്

മൂവാറ്റുപുഴ : യു.ഡി.എഫ്.തിളക്കമേറിയ വിജയം നേടിയ ആയവന പഞ്ചായത്തിൽ
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജീമോൻ പോൾ പഞ്ചായത്ത് പ്രസിഡന്റാവും. അംഗങ്ങളുടെ സത്യപ്രതിജ്ഞക്കും ശേഷം പാർട്ടി യോഗം ചേർന്ന് ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്. ജീമോൻ പോൾ മൂന്നാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. 2000-2005 വർഷം ബ്‌ളോക്ക് പഞ്ചായത്ത് അംഗമായിരുന്നു.
എനാനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനത്തിന് മുസ്ലിം ലീഗും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. യു.ഡി.എഫ് ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ഇങ്ങനെയെങ്കിൽ ആദ്യഘട്ടം കോൺഗ്രസും അവസാനം ഘട്ടം മുസ്ലിം ലീഗും പ്രസിഡന്റ് സ്ഥാനം പങ്കിടും.

16 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് 12 അംഗങ്ങളാണ് ഉള്ളത്. കോൺഗ്രസ് ആറ്, മുസ്ലിം ലീഗ് -3, കേരള കോൺഗ്രസ് ജോസഫ്- 2, കേരള കോൺഗ്രസ് ജേക്കബ്- 1, എൽ.ഡി.എഫ്- 3, ബിജെപി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില

VALAKAM,

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version