Home NEWS CRIME NEWS മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു

0
crime

അങ്കമാലി : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. അങ്കമാലി തുറവൂർ കിടങ്ങൂർ പാലമറ്റം വീട്ടിൽ ഷിജോ ജോസ് (40), അങ്കമാലി കിടങ്ങൂർ കിങ്ങിണിമറ്റം സുരേഷ് (45), തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണി (40) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.

2025 ഒക്ടോബറിലായിരുന്നു സംഭവം. തുറവൂർ ഭാഗത്തുള്ള സഹകരണ ബാങ്കിൽ ഏഴ് വ്യാജ സ്വർണ്ണ വളകൾ പണയം വച്ച് നാല് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് തട്ടിയെടുത്തത്. ഷിജോയാണ് വളകൾ പണയം വച്ചത്. റോണി, സുരേഷ് എന്നിവരാണ് പണയം വയ്ക്കുന്നതിനായി വളകൾ നൽകിയത്. അങ്കമാലി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് റോണിയും സുരേഷും. റോണി ക്കെതിരെ അങ്കമാലി പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ നിലവിലുണ്ട്. അങ്കമാലി, കൊരട്ടി, തൃക്കാക്കര, കാലടി, ചെങ്ങമനാട് എന്നീ പോലീസ് സ്റ്റേഷനുകളിലെ പതിനഞ്ച് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് സുരേഷ്. ഷിജോയ്ക്കെതിരെ അങ്കമാലി പോലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു

അന്വേഷണസംഘത്തിൽ എസ് ഐ ജോജോ, എ എസ് ഐ മാരായ അജിത്ത്, രാജീവ്, എസ് സി പി ഒ വിനോദ്, സിപിഒ മാരായ മിഥുൻ, ലിൻസൺ എന്നിവരാണ് ഉണ്ടായിരുന്നത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version