Top 5 This Week

Related Posts

ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറി

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജയെ ചണ്ഡീഗഡില്‍ ചേര്‍ന്ന പാര്‍ടി കോണ്‍ഗ്രസ് ഐകകണ്‌ഠേന തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് ഡി. രാജ സിപിഐയെ നയിക്കുന്നത്. 2007, 2013 വര്‍ഷങ്ങളില്‍ രാജ്യസഭയിലെത്തിയ രാജ 1994 മുതല്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. 76 വയസ്സ് ഉണ്ട്്്

ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍, കെ പി രാജേന്ദ്രന്‍, പി പി സുനീര്‍, കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ചിറ്റയം ഗോപകുമാര്‍, ജി ആര്‍ അനില്‍, രാജാജി മാത്യൂസ്, പി വസന്തം, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി ജെ ആഞ്ചലോസ് എന്നിവരാണ് കേരളത്തില്‍നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍.

125 അംഗ ദേശീയ കൗണ്‍സിലിനും 31 അംഗ എക്‌സിക്യൂട്ടീവിനും 11 ദേശീയ സെക്രട്ടറിയറ്റിനും പാര്‍ടി കോണ്‍ഗ്രസ് രൂപം നല്‍കി. കേരളത്തില്‍നിന്ന് 12 പേര്‍ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും സെന്ററില്‍ നിന്നാണ് ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡി രാജ, ആനി രാജ, അമര്‍ജീത് കൗര്‍, ബാലചന്ദ്ര കാംഗോ, രാധാകൃഷ്ണ പാണ്ഡേ, പി സന്തോഷ് കുമാര്‍, പ്രകാശ് ബാബു, ഗിരീഷ് ചന്ദ്ര ശര്‍മ, സഞ്ജയ് കുമാര്‍, പല്ല വെങ്കട്ട് റെഡ്ഡി എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles