Top 5 This Week

Related Posts

മയക്ക് മരുന്ന് കേസുകൾ :എറണാകുളം ജില്ലയിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 3908 കേസുകൾ. അറസ്റ്റിലായത് 4138 പേർ

ആലൂവ : കഴിഞ്ഞ വർഷം എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തത് 3908 കേസുകൾ. 4138 പേരെ അറസ്റ്റ് ചെയ്തു. റൂറൽ പോലീസ് പുറത്തുവിട്ട കണക്കാണിത്.

കഴിഞ്ഞ വർഷം 603 കിലോഗ്രം കഞ്ചാവാണ് പിടികൂടിയത്. 2024 ൽ ഇത്്് 270 കിലോഗ്രാമായിരുന്നു. ഒരു കിലോ നാനൂറ് ഗ്രാം എം.ഡി.എം.എ, 740 ഗ്രാം ഹെറോയിൻ, രണ്ട് കിലോ ഹാഷിഷ് ഓയിൽ, 200 ഗ്രാം മെത്താഫിറ്റാമിൻ എന്നിവയും 2025 ൽ പിടികൂടിയിരുന്നു. 36 നൈട്രോ സെപ്പാംഗുളി കകളും, 6 കഞ്ചാവ് ചെടികളും പിടികൂടി.

ഏറ്റവും ഉയർന്ന അളവ്്് 90 കിലോ കഞ്ചാവ് തടിയിട്ട പറമ്പ് അമ്പു നാട്ടിൽ നിന്നാണ് പിടികൂടിയത്. മൂന്ന് മൂർഷിദാബാദ് സ്വദേശികൾ നമ്പർ പ്ലേറ്റ് മാറ്റിയ ആഡംബരക്കാറിൽ കടത്തുകയായിരുന്നു കഞ്ചാവ്. 44 കിലോ കഞ്ചാവ് കാലടിയിൽ നിന്നും, 37 കിലോ കഞ്ചാവ് അയ്യമ്പുഴയിൽ നിന്നും, 25 കിലോ ആലുവയിൽ നിന്നും
പിടികൂടി.
സൈക്കിൾ പമ്പിൽ നിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവ് പിടികൂടിയതും കഴിഞ്ഞ വർഷമായിരുന്നു. തീവണ്ടിയിൽ നിന്നു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കഞ്ചാവ് വലിച്ചെറിഞ്ഞശേഷം പിന്നീട് അവിടെനിന്ന് എടുത്തുകൊണ്ടുപോകുന്ന സംഘത്തെ നെടുവന്നൂരിൽ നിന്ന് പിടികൂടിയിരുന്നു.
400 ഗ്രാം എം.ഡി .എം.എയുമായി ഐ.ടി വിദ്യാർത്ഥിയെ നെടുമ്പാശേരിയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. രണ്ട് യുവാക്കൾ കാറിൽ കടത്തുകയായിരുന്ന 200 ഗ്രാം എം.ഡി.എം എ പോലീസ് കരയാംപറമ്പിൽ വച്ച് വാഹനം പിന്തുടർന്നാണ് പിടികൂടിയത്.
മൂന്നു കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മുടിക്കൽ നിന്നും രണ്ടു കോടിയുടെ വല്ലം റയോൺപുരത്തുനിന്നും പിടിച്ചെടുത്തതും കണക്കിലുണ്ട്്്.

മയക്കുമരുന്ന് കടത്തും വിൽപ്പനയും തടയാൻ പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം ഒരു യുവതി ഉൾപ്പടെ കഴിഞ്ഞ വർഷം 7 പേരെ കരുതൽ തടങ്കലിൽ അടച്ചുവെന്ന് റൂറൽ പോലീസ് അറിയിച്ചു. മയക്ക് മരുന്നിനെതിരെ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ മിഷൻ പുനർജനി, ഉദയം എന്നീ പദ്ധതികൾ നടക്കുന്നതോടൊപ്പം മയക്കുമരുന്ന് വ്യാപനം തടയുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

മയക്ക് മരുന്ന് കേസുകൾ :
എറണാകുളം ജില്ലയിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles