LATEST NEWS

Related Posts

NEWSWORLDഗാസയിൽ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം: മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം: മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണതത്തെ തുടര്‍ന്ന് പലായനം ചെയ്ത് പലസ്തീനികൾ. നവംബർ 18-ന് നുസൈറാത്ത് അഭയാർഥി ക്യാമ്പിന് സമീപം ഷെല്ലാക്രമണവും വെടിവെപ്പും നടത്തുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 

അൽ മുഗ്റാഖ പ്രദേശത്തുണ്ടായ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനു പുറമെ, ഗാസ സിറ്റിയിലെ ഷെയ്ഖ് അജ്‌ലീൻ മേഖലയിലും മധ്യ ഗാസയിലെ ദെയ്ർ അൽ ബലാഹിലും നടന്ന ഡ്രോൺ ആക്രമണങ്ങളിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. വെടിനിർത്തൽ കരാറിന്റെ ലംഘനമാണ് നടപടിയെന്ന് ഹമാസ് ആരോപിച്ചു.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here