LATEST NEWS

Related Posts

NEWSWORLDകാനഡയിൽ കത്തിയമർന്ന കാറിനുള്ളിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം

കാനഡയിൽ കത്തിയമർന്ന കാറിനുള്ളിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം

കാനഡയിൽ കത്തിയമർന്ന കാറിനുള്ളിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം. ആസൂത്രിത കൊലപാതകമെന്ന് സംശയം. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ലാംഗ്ലിയിൽ കത്തിയമർന്ന കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ഇന്ത്യൻ യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. 25 വയസ്സുകാരനായ തുഷാർ ശർമയാണ് കൊല്ലപ്പെട്ടത്. ഇയാൾ കാനഡയിലെ സറേ (Surrey) സ്വദേശിയായിരുന്നു.

2026 ഒക്ടോബർ 29-ന് രാത്രി 10.30ഓടെയാണ് ലാംഗ്ലിയിലെ റാവ്ലിസൺ ക്രസന്റ് (Rawlison Crescent) പ്രദേശത്തായിരുന്നു സംഭവം. തുഷാറിനെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാൻ കാർ കത്തിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം. 

തുഷാറിന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചുവരികയാണ്. 

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here