LATEST NEWS

Related Posts

NEWSKERALAപാത്രിയര്‍ക്കീസ് ബാവയുടെ മണര്‍ക്കാട് പള്ളി സന്ദര്‍ശനം : പരാതിയുണ്ടെങ്കില്‍ ഓര്‍ത്തഡോക്സ് സഭ കോടതിയെ സമീപിക്കട്ടെയെന്ന് യാക്കോബായ...

പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍ക്കാട് പള്ളി സന്ദര്‍ശനം : പരാതിയുണ്ടെങ്കില്‍ ഓര്‍ത്തഡോക്സ് സഭ കോടതിയെ സമീപിക്കട്ടെയെന്ന് യാക്കോബായ സഭാ അദ്ധ്യക്ഷന്‍

 കോട്ടയം: പാത്രിയാര്‍ക്കീസ് ബാവായുടെ മണര്‍കാട് പള്ളി സന്ദര്‍ശനത്തിനെതിരായ ഓര്‍ത്തഡോക്‌സ് സഭയുടെ നിലാപാടിനെതിരെ  യാക്കോബായ സാഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവാ. മണര്‍കാട് പള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവ മുന്‍പും പോയിട്ടുണ്ടെന്നും  ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം  അറിവില്ലായ്മ കൊണ്ടാണെന്നും ജോസഫ് കാതോലിക്ക ബാവാ പറഞ്ഞു.  

കോടതി വിധിക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കോടതിയെ സമീപിക്കാം. സര്‍ക്കാരിന്റെ പുറത്തേക്ക് കയറേണ്ടതില്ല. മുന്‍പ് ചെയ്തുതന്ന സൗകര്യങ്ങള്‍ തന്നെയാണ് ഇത്തവണയും സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചര്‍ച്ചകള്‍ സ്വാഗതം ചെയ്യുന്നു.  പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണെന്നും ശുഭാപ്തി വിശ്വാസം ഉണ്ട്.  പ്രശ്നനം തീരണമെന്നാണ് പുതുതലമുയും ആഗ്രഹിക്കുന്നത്. തര്‍ക്കങ്ങളും പൊലീസ് ഇടപെടലും പുതിയ തലമുറയ്ക്ക് ഇഷ്ടമല്ല. ക്രിസ്തു ഇല്ലാതായി പോകുന്ന ക്രിസ്ത്യാനിറ്റി ആണത്. 

ഒന്നിക്കാനാണെങ്കിലും വിഭജനമാണെങ്കിലും തല്‍സ്ഥിതി തുടരാനാണെങ്കിലും മാന്യതയോടെ വേണം അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ തങ്ങള്‍ തയ്യാറാണ്. പള്ളിക്കും സെമിത്തേരിക്കും വേണ്ടി കേസുകള്‍ വേണോ. നഷ്ടപ്പെട്ട പള്ളികളില്‍ സിംഹ ഭൂരിപക്ഷവും യാക്കോബായ വിശ്വാസികളാണ്. അവിടങ്ങളില്‍ മാനുഷിക പരിഗണന വേണമെന്നും യാക്കോബായ സഭാധ്യക്ഷന്‍ വ്യക്തമാക്കി. 

പാത്രിയാര്‍ക്കീസ് ബാവായുടെ മണര്‍കാട് പള്ളി സന്ദര്‍ശനത്തിനെതിരെ ഒര്‍ത്തഡോക്‌സ് സഭ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മണര്‍കാട് പള്ളിയിലെ പ്രവേശനം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആണെന്നായിരുന്നു വിമര്‍ശനം. സഭയ്ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണമെന്ന് കോട്ടയം ഭദ്രസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയുടെ പ്രതികരണം  

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here