കൊല്ലം കോര്‍പറേഷനില്‍ ഇതാദ്യമായി കോണ്‍ഗ്രസ് മേയര്‍. എ കെ ഹഫീസാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 56 അംഗ കൗണ്‍സിലില്‍ 27 വോട്ടുകള്‍ നേടിയാണ് എകെ ഹഫീസ് വിജയിച്ചത്. ആദ്യറൗണ്ടില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പില്‍ നിന്ന് ബിജെപിയും എസ്ഡിപിഐയും വിട്ടുനിന്നതോടെയാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. നേരത്തെ തന്നെ ഐഎന്‍ടിയുസിയുടെ മുതിര്‍ന്ന നേതാവ് എംകെ ഹഫീസിനെ മേയര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 27ഉം എല്‍ഡിഎഫ് 16 ഉം എന്‍ഡിഎ 12 ഉം എസ്ഡിപിഐ ഒരു സീറ്റിലുമാണ് വിജയിച്ചത്. എംപിമാരായ എംകെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.


