ആദ്യ ടേം ലിസി ജോസ് വൈസ്- ചെയർപേഴ്‌സൺ
കൂത്താട്ടുകുളം : കൂത്താട്ടുകുളം റെജി ജോൺ പ്ലാന്തോട്ടത്തിൽ ചെയർ പേഴ്‌സൺ ആകും. ലിസി ജോസ് , സാറ ടി.എസ്., വത്സല സജീവൻ മുവർക്കും വൈസ്- ചെയർപേഴ്‌സൺ സ്ഥാനം വീതം വയ്ക്കും. ആദ്യ രണ്ടുവർഷം ലിസ്സി ജോസ്, രണ്ടാം തവണ ഒന്നര വർഷം സാറാ ടി.എസ്., തുടർന്ന് വത്സ സജീവൻ എന്നിങ്ങനെയാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് റെജി ജോൺ. കോൺഗ്രസ് കൂത്താട്ടുകുളം- പിറവം ബ്‌ളോക്ക് സെക്രട്ടറി, കൂത്താട്ടുകുളം ഹൗസിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാലാം വാർഡിൽ നിന്ന് 307 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൂത്താട്ടുകുളത്ത് കോൺഗ്രസിനെ അധികാരത്തിലേറ്റുന്നതിന് നേതൃത്വം വഹിച്ച് റെജി ജോൺ തന്നെ ചെയർപേഴ്‌സൻ സ്ഥാനത്തേക്കും എത്തിയെന്നത് ശ്രദ്ധേയമാണ്.
ലിസ്സി ജോസും, സാറാ ടി.എസും രണ്ടാം തവണയാണ് മുനിസിപ്പൽ കൗൺസിലറന്മാരാകുന്നത്.
കഴിഞ്ഞ തവണ എൽ.ഡി.എഫ്.കേവല ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ നഗരസഭയിൽ കൂറുമാറ്റവും അവിശ്വാസ പ്രമേയവും വിവാദമായിരുന്നു. ഒടുവിൽ കൂറുമാറിയ കലാരാജുവിനെ ചെയർപേഴ്‌സണും, സ്വതന്ത്രനായ സുനിൽകുമാറിനെ വൈസ്-ചെയർപേഴ്‌സണുമാക്കിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. ഇക്കുറി 26 അംഗ ഭരണ സമിതിയിൽ യു.ഡി.എഫ് -16 (കോൺഗ്രസ് -10, കേരള കോൺഗ്രസ്- ജെ- ഒന്ന്) എൽഡിഫ് – 10 (സിപിഎം- 7, സിപിഐ-3) ഇങ്ങനെയാണ് കക്ഷിനില.
