Home PRAVASI NEWS GULF വീടുകളിൽ വൻ പരിശോധന, 219 കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

വീടുകളിൽ വൻ പരിശോധന, 219 കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: കുടുംബങ്ങൾക്ക് താമസിക്കുന്നതിനായി നിശ്ചയിച്ച മേഖലകളിൽ അനധികൃതമായി ബാച്ചിലർ താമസസൗകര്യങ്ങൾ ഒരുക്കിയ 219 കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും കുവൈത്ത് അധികൃതർ വിച്ഛേദിച്ചു. ഖൈത്താൻ മേഖലയിലാണ് അധികൃതരുടെ നേതൃത്വത്തിൽ വൻ പരിശോധനയും നടപടിയും നടന്നത്.

ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധമായി ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാർക്ക് കുടുംബ താമസമേഖലകളിൽ സൗകര്യം ഒരുക്കിയ കെട്ടിടങ്ങളാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഖൈത്താൻ കേന്ദ്രീകരിച്ച് രണ്ടുദിവസം നീണ്ടുനിന്ന പരിശോധനയിൽ സർക്കാർ ഭൂമി കൈയേറ്റം, അനധികൃത കെട്ടിടനിർമാണം, താമസനിയമ ലംഘനം, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചകൾ എന്നിവയും കണ്ടെത്തി. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ആകെ 1,340 നടപടികളാണ് അധികൃതർ സ്വീകരിച്ചത്.

നിയമലംഘനങ്ങൾ കണ്ടെത്തുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ മുഖേന കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഖൈത്താനിൽ ആരംഭിച്ച പരിശോധന രാജ്യത്തെ മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version