Home LOCAL NEWS ERNAKULAM എൽ.ഡി.എഫ് വരും, മൂവാറ്റുപുഴ വളരും ;ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കി

എൽ.ഡി.എഫ് വരും, മൂവാറ്റുപുഴ വളരും ;ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കി

0
പ്രകടന പത്രിക സിപിഐഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് പ്രകാശനം ചെയുന്നു

മൂവാറ്റുപുഴ : നഗര വാസികൾക്ക് വൻ വാഗ്ദാനം നല്കുന്ന ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കി.
എൽ.ഡി.എഫ് വരും, മൂവാറ്റുപുഴ വളരും എന്ന പ്രചാരണ മുദ്രാവാക്യം ഉയർത്തിയാണ് സമസ്ത മേഖലയും സ്പർശിക്കുന്ന പ്രകടന പത്രികയുടെ പ്രകാശനം.

ജനറൽ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. പാർക്കിംഗ് സംവിധാനം ഒരുക്കാൻ മൾട്ടിലെവൽ പാർക്കിംഗ് കോംപ്പക്‌സ്, ശബരി മല ഇടത്താവളം പദ്ധതിയിൽ മമൂവാറ്റുപുഴയെ ഉൾപ്പെടുത്തും. പ്രീമെട്രിക് ഹോസ്റ്റൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലായി ഉയർത്തി പുതിയ കെട്ടിടം നിർമിക്കും. ഷീ ലോഡ്ജ്, പൊതുശ്മശാനം എന്നിവ 6 മാസത്തിനകം പൂർണ്ണമായ രീതിയിൽ പ്രവർത്തനസജ്ജമാക്കും. പുതിയ നഗരസഭ ഓഫീസ് നിർമിക്കും. എല്ലാ ഭവനരഹിതർക്കും വീട് ഭൂരഹിതർക്ക് ഫ്‌ളാറ്റ് നിർമിച്ച് ലൈഫ് പദ്ധതി പൂർത്തീകരിക്കും. വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് വ്യാപാരികളെ രക്ഷിക്കാൻ തുട ങ്ങി നിരവധി പദ്ധതികളാണ് പ്രകടന പത്രികയില് #വാഗ്ദാനം ചെയ്യുന്നത്.
മാലിന്യ നിർമാർജനം, ഭരണ പരിഷ്‌കാരം, സാംസ്‌കാരികം, ടൂറിസം, ഗതാഗതം, മൃഗസംരക്ഷണം എന്നിങ്ങനെ ഓരോ മേഖലയും തിരിച്ചാണ് പ്രകടന പത്രികയിൽ വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
സിപിഐഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് പ്രകാശനം ചെയ്തു.

ഗോപി കോട്ടമുറിക്കൽ, പി ആർ മുരളീധരൻ,പി എം ഇസ്മായിൽ,
ബാബു പോൾ, അനീഷ് എം മാത്യു, ജോളി പോട്ടയ്ക്കൽ,യു.ആർ ബാബു,
സജി ജോർജ്, എം എ സഹീർ, കെജി അനിൽകുമാർ , കെ.പി. അലികുഞ്ഞ്.
പി.ബി അജിത്്കുമാർ എന്നിവർ സംസാരിച്ചു.
പ്രകടന പത്രിക സി.പി.എം ജില്ലാ സെക്രട്ടറി എസ്.സതീഷ് പ്രകാശനം ചെയ്യുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version